ബാഗില്‍ ഈ സാധനങ്ങള്‍ ഉണ്ടെങ്കില്‍ ജയില്‍ ശിക്ഷവരെ അനുഭവിക്കേണ്ടി വരും; മുന്നറിയിപ്പുമായി ഇന്ത്യൻ റെയില്‍വേ
ന്യൂഡല്‍ഹി: യാത്രക്കാർക്ക് പുതിയ മുന്നറിയിപ്പുമായി ഇന്ത്യൻ റെയില്‍വേ. ഉത്സവകാലമായതിനാല്‍ വലിയ തിരക്കാണ് ട്രെയിനുകളില്‍ അനുഭവപ്പെടുന്നത്.ആയതിനാല്‍ ട്രെയിനില്‍ യാത്ര ചെയ്യുമ്പോള്‍ ചില സാധനങ്ങള്‍ കൂടെ കൊണ്ടുപോകുന്നതിന് വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ് റെയില്‍വേ. ട്രെയിനില്‍ പടക്കം പോലുള്ളവ കൊണ്ടുപോകുന്നതിനാണ് വിലക്ക്.ദീപാവലി അവധി ആയതിനാല്‍ ആളുകള്‍ വീട്ടിലേക്ക് മടങ്ങുമ്പോള്‍ പടക്കവും മറ്റും കൂടെ കൊണ്ട് പോകാൻ സാദ്ധ്യതയുണ്ട്. എന്നാല്‍ ഇവ അപകടസാദ്ധ്യതയുള്ളതിനാലാണ് നിരോധിച്ചത്. റെയില്‍വേ നിയമപ്രകാരം ഈ വസ്തുക്കള്‍ ട്രെയിനില്‍ കയറ്റുന്നത് കുറ്റകരമാണ്. ആരെങ്കിലും ഇത്തരം പ്രവൃത്തി ചെയ്യുന്നുവെന്ന് കണ്ടെത്തിയാല്‍ 1000 രൂപ പിഴയോ മൂന്ന് വർഷം വരെ തടവോ അല്ലെങ്കില്‍ രണ്ടും കൂടിയോ ലഭിക്കാവുന്ന കുറ്റമാണ്.പടക്കങ്ങള്‍ക്ക് പുറമെ ഗ്യാസ് സ്റ്റൗ, സിലിണ്ടർ, കത്തുന്ന രാസവസ്തുക്കള്‍, ആസിഡുകള്‍, ദുർഗന്ധം ഉള്ള വസ്തുക്കള്‍ എന്നിവയും ട്രെയിനില്‍ കൊണ്ടുപോകുന്നത് നിരോധിച്ചിട്ടുണ്ട്. ഇവ യാത്രക്കാരുടെ പക്കല്‍ നിന്ന് പിടിച്ചെടുത്താല്‍ പിഴ ഈടാക്കുന്നതാണ്. ഇത്തരം വസ്തുക്കളുടെ തീപിടിത്ത സാദ്ധ്യത മാത്രമല്ല റെയില്‍വേ കണക്കാക്കുന്നത്. ഈ വസ്തുക്കള്‍ സഹയാത്രികർക്ക് അസൗകര്യം ഉണ്ടാക്കുകയും ട്രെയിനിന് കേടുപാടുകള്‍ വരുത്തുകയും ചെയ്യുന്നുവെന്നാണ് വിലയിരുത്തല്‍.ഉത്സവ സീസണില്‍ സുരക്ഷിതമായ യാത്ര ഉറപ്പാക്കാൻ ഈ നിയമങ്ങള്‍ പാലിക്കുകയും നിരോധിത വസ്തുക്കളുമായുള്ള യാത്ര ഒഴിവക്കണമെന്നും റെയില്‍വേ അധികൃതർ ആവശ്യപ്പെട്ടു. കൂടുതല്‍ വിവരങ്ങള്‍ റെയില്‍വേയുടെ ഔദ്യോഗിക പേജില്‍ വ്യക്തമാക്കിയിട്ടുണ്ട്.