നവംബര്‍ 1 മുതല്‍ 19 വരെ എയര്‍ ഇന്ത്യ വിമാനങ്ങളില്‍ യാത്ര ചെയ്യരുത്’; ഭീഷണി സന്ദേശവുമായി ഖലിസ്ഥാന്‍ നേതാവ്
ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ വിമാനങ്ങള്‍ക്കെതിരെ വിണ്ടും ഭീഷണി സന്ദേശവുമായി ഖലിസ്ഥാന്‍ നേതാവ് ഗുര്‍പത്‌വന്ത് സിങ് പന്നൂന്‍.നവംബര്‍ 1 മുതല്‍ 19 വരെ എയര്‍ ഇന്ത്യ വിമാനങ്ങളില്‍ യാത്ര ചെയ്യരുതെന്നാണ് മുന്നറിയിപ്പ്. ‘സിഖ് വംശഹത്യയുടെ 40ാം വാര്‍ഷികത്തോടനുബന്ധിച്ച് നിശ്ചിത തീയതികളില്‍ എയര്‍ ഇന്ത്യ വിമാനത്തിന് നേരെ ആക്രമണം ഉണ്ടായേക്കുമെന്നാണ് മുന്നറിയിപ്പ്.ഇന്ത്യയില്‍ നിരവധി വിമാനങ്ങള്‍ക്ക് ബോംബ് ഭീഷണി സന്ദേശമെത്തുന്ന പശ്ചാത്തലത്തിലാണ് ഖലിസ്ഥാന്‍ നേതാവിന്റെ മുന്നറിയിപ്പ്. ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലപാതകം ഉള്‍പ്പെടെ രാജ്യത്തെ ഖലിസ്ഥാനി ഘടകങ്ങളെ ഇന്ത്യ ലക്ഷ്യമിടുന്നുവെന്ന കാനഡയുടെ ആരോപണത്തെത്തുടര്‍ന്ന് ഇന്ത്യയും കാനഡയും നയതന്ത്രപരമായ തര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന സമയത്താണ് ഭീഷണി.കാനഡയിലും യുഎസിലും പൗരത്വമുള്ള സിഖ്‌സ് ഫോര്‍ ജസ്റ്റിസ് (എസ്‌എഫ്‌ജെ) സ്ഥാപകന്‍ കൂടിയായ ഗുര്‍പത്‌വന്ത് സിങ് കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് സമാനമായ ഭീഷണി ഉയര്‍ത്തിയിരുന്നു. 2023 നവംബര്‍ മാസം 19 ന് ശേഷം എയര്‍ ഇന്ത്യ സര്‍വീസ് നടത്തരുതെന്നായിരുന്നു മുന്നറിയിപ്പ്. സിഖ് വിഭാഗത്തിലുള്ളവര്‍ എയര്‍ ഇന്ത്യയില്‍ യാത്ര നടത്തരുതെന്നായിരുന്നു വിഡിയോ സന്ദേശത്തില്‍ മുന്നറിയിപ്പ് നല്‍കിയത്