അതേ ഞാൻ വിശ്വാസിയാണ്’; പത്തിയില്‍ അപൂര്‍വ ചിഹ്നമുള്ള നാഗത്തെ ലഭിച്ച സന്തോഷത്തില്‍ വാവ സുരേഷ്
മലയാളികളുടെ അഭിമാനമാണ് പാമ്ബുപിടുത്തക്കാരനായ വാവ സുരേഷ്. ഉരഗങ്ങളെ ചെറുപ്പം മുതല്‍ കൈകാര്യം ചെയ്ത് പോന്ന വാവാ സുരേഷ് 50,000 ത്തിലധികം പാമ്ബുകളെ പിടിച്ചിട്ടുണ്ട്.ഇതില്‍ വളരെ അപൂർവമായ ചില പാമ്ബുകളും ഉള്‍പ്പെടുന്നു. ഇപ്പോഴിതാ, അത്തരത്തില്‍ ഒരു അപൂർവ്വ മൂർഖനെ പിടികൂടിയ സന്തോഷത്തിലാണ് വാവാ സുരേഷ്. സാധാരണയായി മൂർഖൻ പാമ്ബുകളുടെ പത്തിയില്‍ കണ്ടുവരുന്ന അടയാളമായിരുന്നില്ല അടുത്തിടെ വാവ സുരേഷ് പിടിച്ച മൂർഖന് ഉണ്ടായിരുന്നത്. സ്നേക്ക് മാസ്റ്റർ എന്ന പ്രോഗ്രാമിലൂടെയാണ് ഈ അപൂർവ മൂർഖനെ വാവ സുരേഷ് പരിചയപ്പെടുത്തിയത്.”എന്റെ ജീവിതത്തില്‍, 35 വർഷത്തെ അനുഭവത്തില്‍ ഇങ്ങനെ ഒരു പാമ്ബിനെ കണ്ടുകിട്ടിയിട്ടില്ല. പത്തിയില്‍ ലൗവിന്റെ ചിഹ്നം. ഈ ചിഹ്നമുള്ള ശലഭത്തെ നമുക്ക് കിട്ടിയിട്ടുണ്ട്. ഇങ്ങനെയുള്ള ഭാഗ്യങ്ങള്‍ എനിക്ക് ഉണ്ടാകുന്നു എന്നതാണ് എന്റെ ഏറ്റവും വലിയ സന്തോഷം. വിശ്വാസി എന്നതിന്റെ പേരില്‍ ഫോറസ്റ്റുകാരുടെ ഒരു ഗ്രൂപ്പില്‍ എന്നെ കളിയാക്കി. അതെ ഞാൻ വിശ്വാസിയാണ്. എല്ലാ മതത്തില്‍ പെട്ടവർക്കും അവരുടേതായ വിശ്വാസമുണ്ട്. അമ്ബലങ്ങളില്‍ പോകുമ്ബോള്‍ നാഗങ്ങളെ പ്രാർത്ഥിക്കും. ഞാൻ വിശ്വാസിയാണ്, അപ്പോള്‍ ഞാൻ എന്റെ വിശ്വാസത്തെക്കുറിച്ച് പറയും. പറയാനുള്ള അവകാശം എനിക്കുണ്ട്”-വാവാ സുരേഷ് പറഞ്ഞു.
തിരുവനന്തപുരം മെഡിക്കല്‍ കോളേജിന്റെ സമീപത്തുള്ള പൂട്ടിയിട്ടിരുന്ന വീടിനുള്ളില്‍ നിന്നാണ് മൂർഖൻ പാമ്ബിനെ കണ്ടുകിട്ടിയത്. വാവ സുരേഷിന് കിട്ടിയത് മോണോക്ലെഡ് കോബ്ര എന്നറിയപ്പെടുന്ന മൂർഖൻ ആയിരിക്കാം. ഇതിന്റെ പത്തി വിടർത്തിയാല്‍ പിൻഭാഗത്ത് (O) ആകൃതിയിലോ അല്ലെങ്കില്‍ കണ്ണാടി പോലേയോ ഉള്ള അടയാളം ആണ് ഉള്ളത്. ഇതിനെ കേരളത്തില്‍ കണ്ടുകിട്ടാറില്ല. എന്തുതന്നെയായാലും വാവാ സുരേഷിന് ലഭിച്ച മുർഖൻ അപൂർവമാണെന്ന് പറയാതെ വയ്യ. പത്തിയില്‍ ലവ് ആകൃതിയിലുള്ള മൂർഖൻ ഒരു അപൂർവ്വ കാഴ്ചയാണ്.