എസ് അരുണ്‍ കുമാര്‍ നമ്പൂതിരി ശബരിമല മേല്‍ശാന്തി:വാസുദേവൻ നമ്പൂതിരിയെ മാളികപ്പുറം മേല്‍ശാന്തിയായി തെരഞ്ഞെടുത്തു

ശബരിമല മേല്‍ശാന്തിയായി എസ്. അരുണ്‍കുമാർ നമ്പൂതിരിയെ തെരഞ്ഞെടുത്തു. മാളികപ്പുറം മേല്‍ശാന്തിയായി വാസുദേവൻ നമ്പൂതിരിയെയും തെരഞ്ഞെടുത്തു.കൊല്ലം ശക്തിക്കുളങ്ങര സ്വദേശിയും ആറ്റുകാല്‍ ക്ഷേത്രത്തിലെ മുൻ മേല്‍ശാന്തിയായിരുന്നു അരുണ്‍കുമാർ നമ്പൂതിരി. സന്നിധാനത്ത് നടന്ന നറുക്കെടുപ്പില്‍ പന്തള കൊട്ടാരത്തിലെ ഇളമുറക്കാരനായ ഋഷികേശ് വർമയാണ് ശബരിമല മേല്‍ശാന്തിയെ തെരഞ്ഞെടുത്തത്.മണ്ഡലകാലത്തിന് തുടക്കം കുറിച്ച്‌ നട തുറക്കുന്ന നവംബർ 15നാണ് പുതിയ മേല്‍ശാന്തിമാർ ചുമതല ഏറ്റെടുക്കുന്നത്. ഉഷപൂജക്ക് ശേഷം രാവിലെ 8 മണി കഴിഞ്ഞാണ് നറുക്കെടുപ്പ് നടന്നത്.ടി വാസുദേവൻ നമ്പൂതിരിയെ മാളികപ്പുറം മേല്‍ശാന്തിയായി തിരഞ്ഞെടുത്തു. കോഴിക്കോട് സ്വദേശിയാണ് വാസുദേവൻ നമ്പൂതിരി. പന്തളം കൊട്ടാരത്തിലെ ഇളമുറക്കാരായ വൈഷ്ണവിയാണ് മാളിപ്പുറത്തേക്കുള്ള മേല്‍ശാന്തി നറുക്കെടുപ്പ് നടത്തിയത്.ശബരിമലയിലേക്ക് 24 പേരും മാളികപ്പുറത്തേക്ക് 15 പേരുമാണ് അന്തിമ പട്ടികയില്‍ ഉണ്ടായിരുന്നത്. തുലാമാസ പൂജകള്‍ക്കായി ഇന്നലെയാണ് ശബരിമല നട തുറന്നത്. ഒക്ടോബർ 21ന് നട അടയ്ക്കും.

Sharing

Leave your comment

Your email address will not be published. Required fields are marked *