ഇറാന്റെ ആണവനിലയങ്ങള്‍ ആക്രമിക്കാൻ ഇസ്രയേലിനെ പിന്തുണയ്ക്കില്ല -ബൈഡൻ
വാഷിങ്ടണ്‍: ഇറാന്റെ ആണവകേന്ദ്രങ്ങള്‍ ആക്രമിക്കാൻ ഇസ്രയേലിനെ പിന്തുണയ്ക്കില്ലെന്ന് യു.എസ്. പ്രസിഡന്റ് ജോ ബൈഡൻ.ഇറാന്റെ ആണവകേന്ദ്രങ്ങള്‍ ആക്രമിക്കണമെന്നുപറഞ്ഞ് ഇസ്രയേല്‍ മുൻപ്രധാനമന്ത്രി നഫ്താലി ബെന്നെറ്റടക്കം രംഗത്തെത്തിയ പശ്ചാത്തലത്തിലാണിത്. ഇറാനെതിരേ പ്രത്യാക്രമണം നടത്താൻ ഇസ്രയേലിന് എല്ലാവിധ പിന്തുണയും നല്‍കും. അക്കാര്യം അവരുമായി ചർച്ചചെയ്യുന്നുണ്ട്. ഇസ്രയേലിന് സ്വയംസംരക്ഷിക്കാനുള്ള അവകാശത്തെ പിന്തുണയ്ക്കാൻ ജി-7 രാജ്യങ്ങള്‍ പ്രതിജ്ഞാബദ്ധമാണ് ബൈഡൻ പറഞ്ഞു. ഇറാന്റെ തന്ത്രപ്രധാന മേഖലകളില്‍ ഇസ്രയേല്‍ തിരിച്ചടിക്ക് ഒരുങ്ങുകയാണെന്ന സൂചനയ്ക്കിടെയാണിത്.പുതുതായി 2000-3000 സൈനികരെയും യു.എസ്. പശ്ചിമേഷ്യയിലേക്കയച്ചു.ഇസ്രയേലുമായി യുദ്ധം ആഗ്രഹിക്കുന്നില്ല, എന്നാല്‍, ആക്രമിച്ചാല്‍ ശക്തമായി തിരിച്ചടിക്കുമെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാൻ പറഞ്ഞു.