‘നമ്മുടേത് മതേതര രാജ്യമാണ്, ഏതെങ്കിലും പ്രത്യേക മതവിഭാഗത്തിനായി വേറെ നിയമം കൊണ്ടുവരാനാകില്ല’: ഇടിച്ചുനിരത്തലിനെതിരെ സുപ്രീം കോടതി;
ന്യൂഡല്‍ഹി: സുപ്രീംകോടതി പ്രതികളുടെ കെട്ടിടങ്ങള്‍ ഇടിച്ചുനിരത്താനാവില്ലെന്ന് പറഞ്ഞ് രംഗത്തെത്തി. രാജ്യത്തിന് മുഴുവന്‍ ബാധകമായ മാര്‍ഗ നിര്‍ദേശങ്ങള്‍ ഇക്കാര്യത്തില്‍ പുറപ്പെടുവിക്കുമെന്നാണ് കോടതി വ്യക്തമാക്കിയത്.പരാമർശം ജസ്റ്റിസുമാരായ ബി ആര്‍ ഗവായ്, കെ വി വിശ്വനാഥന്‍ എന്നിവരടങ്ങിയ ബെഞ്ചിൻറേതാണ്.വിവിധ സംസ്ഥാനങ്ങളിലെ കേസുകളില്‍ പ്രതികളായ വ്യക്തികളുടെ വീടും കെട്ടിടങ്ങളും ഇടിച്ചു നിരത്തുന്നതുമായി ബന്ധപ്പെട്ട ഹർജികള്‍ വിധി പറയാനായി മാറ്റിയിരിക്കുകയാണ്. കോടതി എല്ലാ പൗരന്മാർക്കും, സ്ഥാപനങ്ങള്‍ക്കും ബാധകമാകുന്ന രീതിയില്‍ മാർഗ നിർദേശങ്ങള്‍ കൊണ്ടുവരുമെന്നാണ് അറിയിച്ചത്.അത് ഒരു പ്രത്യേക സമുദായത്തിന് മാത്രമുള്ളതല്ല എന്നും, ഒരു പ്രത്യേക മതവിഭാഗത്തിന് മാത്രമായി വേറെ നിയമം കൊണ്ടുവരാനാകില്ലയെന്നും പറഞ്ഞ സുപ്രീംകോടതി, നമ്മുടേത് മതേതര രാജ്യമാണെന്നും കൂട്ടിച്ചേർത്തു.എന്നാല്‍, ഒരു അനധികൃത നിർമ്മാണ പ്രവർത്തനത്തെയും കോടതി സംരക്ഷിക്കില്ലെന്നും ബെഞ്ച് എടുത്ത് പറഞ്ഞു.