
ബെയ്റൂത്ത് വിമാനത്താവള നിയന്ത്രണം ഹാക്ക് ചെയ്ത് ഇസ്രായേല്‍; ഇറാൻ വിമാനത്തിന് ഇറങ്ങാനായില്ല
ബെയ്റൂത്ത്: ലബനാൻ തലസ്ഥാനമായ ബെയ്റൂത്തിലെ റഫീഖ് ഹരീരി അന്താരാഷ്ട്ര വിമാനത്താവളത്തിലെ കണ്‍ട്രോള്‍ ടവർ ഹാക്ക് ചെയ്ത് ഇസ്രായേലി സൈന്യം.ഇവിടെ ലാൻഡ് ചെയ്യാനിരുന്ന ഇറാനില്‍നിന്നുള്ള യാത്രാ വിമാനത്തിന് നേരെ ഭീഷണിയുയർത്തുകയും ചെയ്തു.വിമാനം എയർപോർട്ടില്‍ ലാൻഡ് ചെയ്താല്‍ ആക്രമിക്കുമെന്നായിരുന്നു ഭീഷണി. ഇതിനെ തുടർന്ന് വിമാനം ലബനാൻ വ്യോമാതിർത്തിയില്‍ പ്രവേശിക്കുന്നത് തടയാൻ എയർപോർട്ട് അതോറിറ്റിക്ക് ലബനീസ് ഗതാഗത മന്ത്രാലയം നിർദേശം നല്‍കി. അതേസമയം, ഇതുമായി ബന്ധപ്പെട്ട് ഇസ്രായേലിന്റെ പ്രതികരണമൊന്നും വന്നിട്ടില്ല.ദിവസങ്ങള്‍ക്ക് മുമ്ബ് ഹിസ്ബുല്ല ഉപയോഗിക്കുന്ന പേജറുകളും വാക്കിടോക്കികളും പൊട്ടിത്തെറിച്ചിരുന്നു. ഇസ്രായേലാണ് ഇതിന് പിന്നിലെന്നാണ് ലബനാൻ ആരോപിക്കുന്നത്. സംഭവത്തില്‍ നിരവധി പേർ കൊല്ലപ്പെടുകയും ആയിരക്കണക്കിന് പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു.ഇതിന് പിന്നാലെ ഹിസ്ബുല്ലയും ഇസ്രായേലും തമ്മില്‍ വലിയ പോരാട്ടമാണ് നടക്കുന്നത്. വെള്ളിയാഴ്ച ബെയ്റൂത്തിലുണ്ടായ ആക്രമണത്തില്‍ ഹിസ്ബുല്ല തലവൻ ഹസൻ നസ്റുല്ല കൊല്ലപ്പെട്ടതായി ഇസ്രായേല്‍ അവകാശപ്പെട്ടു.