‘ക്രിമിനലാണ്, കൊടും ക്രിമിനല്‍’; അജിത് കുമാറിനെ ഡിസ്‌മിസ് ചെയ്യണമെന്ന് പിവി അൻവര്‍

മലപ്പുറം: എഡിജിപി എംആർ അജിത് കുമാറിനെതിരെയുള്ള രൂക്ഷ വിമർശനം തുടർന്ന് നിലമ്ബൂർ എംഎല്‍എ പിവി അൻവർ. എഡിജിപിയെ ഡിസ്‌മിസ് ചെയ്യണമെന്നും അദ്ദേഹം കൊടും ക്രിമിനലാണെന്നും അൻവർ മാദ്ധ്യമങ്ങളോട് പറഞ്ഞു.ചെറിയൊരു ഇടവേളയ്‌ക്ക് ശേഷമാണ് എഡിജിപിക്കെതിരെ രൂക്ഷവിമർശനവുമായി അൻവർ വീണ്ടും രംഗത്തെത്തുന്നത്.’സസ്‌പെൻഷനല്ല. അജിത് കുമാറിനെ ഡിസ്‌മിസ് ചെയ്യണം. ഞാൻ ആദ്യം പറഞ്ഞത് അയാളെ മാറ്റി നിർത്തണം എന്നാണ്. അതില്‍നിന്ന് ഒരാഴ്‌ച മുമ്ബ് ഞാൻ പിന്നോട്ടുപോയി. അയാളെ സസ്‌പെൻഡ് ചെയ്യണമെന്ന് പറഞ്ഞു. ഇന്ന് ഞാൻ പറയുന്നു അയാളെ ഡിസ്‌മിസ് ചെയ്യണം. ഈ വകുപ്പില്‍ നിന്ന് അയാളെ താഴെയിറക്കണം. പൊലീസ് ഡിപ്പാർട്ട്‌മെന്റിന് പറ്റുന്നതല്ല അയാള്‍. അത് പ്രപഞ്ച സത്യമാണ്. ജനങ്ങള്‍ക്കറിയാം. ഞാൻ പറയേണ്ട കാര്യമില്ല. ക്രിമിനലാണ്. കൊടും ക്രിമിനലാണ്. ഒരു തർക്കവുമില്ല’, എഡിജിപിക്കെതിരായ അന്വേഷണത്തോട് പിവി അൻവർ പ്രതികരിച്ചു.മാദ്ധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രതികരണം നടത്തി പാർട്ടിയെ ദുർബലപ്പെടുത്താനുള്ള സമീപനം അവസാനിപ്പിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് മുമ്ബ് അൻവറിനോട് അഭ്യർത്ഥിച്ചിരുന്നു. സർക്കാരിനും പാർട്ടിക്കുമെതിരെ പിവി അൻവർ തുടർച്ചയായ ആരോപണങ്ങള്‍ മാദ്ധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുകയാണെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്‌താവനയില്‍ വ്യക്തമാക്കിയിരുന്നു.അൻവർ സ്വീകരിക്കുന്ന ഇത്തരം നിലപാടുകള്‍ ശത്രുക്കള്‍ക്ക് സർക്കാരിനെയും പാർട്ടിയെയും ആക്രമിക്കാനുള്ള ആയുധങ്ങളായി മാറുകയാണ്. അതിനാല്‍, ഇത്തരം നിലപാടുകള്‍ തിരുത്തി പാർട്ടിയെ ദുർബലപ്പെടുത്താനുള്ള സമീപനത്തില്‍ നിന്നും പിന്തിരിയണമെന്നാണ് സംസ്ഥാന സെക്രട്ടേറിയറ്റ് അഭ്യർത്ഥിച്ചത്.

Sharing

Leave your comment

Your email address will not be published. Required fields are marked *