ഇത് ഡല്‍ഹിയിലെ ജനങ്ങളോടുള്ള വഞ്ചന, അവരുടെ വിശ്വാസം കെജ്രിവാളിനോട് മാത്രം, ഇന്ത്യന്‍ ഭരണഘടനയോടല്ല: മുഖ്യമന്ത്രിക്കസേര ഒഴിച്ചിട്ട അതിഷിയുടെ നടപടിയെ വിമര്‍ശിച്ച് ബിഎസ്പി
ഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രിയായി അതിഷി മര്‍ലേന തിങ്കളാഴ്ച ചുമതലയേറ്റു. മുഖ്യമന്ത്രിയായി ചുമതലയേറ്റപ്പോള്‍ മുഖ്യമന്ത്രി കസേരയ്ക്കൊപ്പം ഉണ്ടായിരുന്ന മറ്റൊരു കസേരയിലാണ് അതിഷി ഇരുന്നത്.അത് അരവിന്ദ് കെജ്രിവാളിന്റെ കസേരയെന്ന് വിശേഷിപ്പിച്ച അതിഷി മുഖ്യമന്ത്രി കസേര കെജ്രിവാളിനെയാണ് കാത്തിരിക്കുന്നതെന്നും പറഞ്ഞിരുന്നു. ഇതിനെതിരെ രൂക്ഷമായ പ്രതികരണവുമായി ബഹുജന്‍ സമാജ് പാര്‍ട്ടിയുടെ ദേശീയ കോര്‍ഡിനേറ്റര്‍ ആകാശ് ആനന്ദ് രംഗത്തെത്തി.ഡല്‍ഹി മുഖ്യമന്ത്രി അതിഷിയുടെ നടപടി ഇന്ത്യന്‍ ഭരണഘടനയോടുള്ള ലംഘനമാണെന്ന് ആകാശ് ആനന്ദ് പറഞ്ഞു. ഭരണഘടനാ നിര്‍മ്മാതാവ് ഡോ. ഭീംറാവു അംബേദ്കറുടെ ഫോട്ടോയ്ക്ക് പിന്നില്‍ സ്ഥാപിച്ചിരിക്കുന്ന കെജ്രിവാളിന്റെ ഫോട്ടോയെക്കുറിച്ചും ആകാശ് പറഞ്ഞു.അതിഷി അരവിന്ദ് കെജ്രിവാളിനെ ഭരണഘടനയ്ക്ക് മുകളില്‍ പ്രതിഷ്ഠിച്ചിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.ബാബാ സാഹിബ് ഡോ. ഭീംറാവു അംബേദ്കര്‍ ജിയുടെ ചിത്രം വെച്ചും അരവിന്ദ് കെജ്രിവാളിന്റെ ഫോട്ടോ വെച്ചും അയോധ്യ ഭരിക്കാന്‍ സ്വപ്നം കാണുന്ന അതിഷി സിങ്ങിന്റെ ഈ ചിത്രം തെറ്റിദ്ധരിപ്പിക്കുന്നതാണ്, അവരുടെ വാക്കുകള്‍ ഭരണഘടനയുടെ സത്യപ്രതിജ്ഞാ ലംഘനമാണ്. .കാരണം അവരുടെ വിശ്വാസം അരവിന്ദ് കെജ്രിവാളിനോടാണ്, അല്ലാതെ ഇന്ത്യന്‍ ഭരണഘടനയോടല്ല. ഇത് ഡല്‍ഹിയിലെ ജനങ്ങളോടുള്ള വഞ്ചനയാണ്. ബിഎസ്പി നേതാവ് എക്‌സില്‍ കുറിച്ചു.