ചേര്‍ത്തല റെയില്‍വേ സ്റ്റേഷനില്‍ ഒന്നാം നമ്ബര്‍ പ്ലാറ്റ്ഫോമില്‍ ട്രെയിനുകള്‍ കയറാത്തതുമൂലം യാത്രക്കാർക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കാൻ കെ സി വേണുഗോപാല്‍ എം പി നടത്തിയ ഉന്നതതല ഇടപെടലുകള്‍ ഫലം കണ്ടു ;

ഇക്കാര്യം ചൂണ്ടിക്കാട്ടി റെയില്‍വേ മന്ത്രിക്ക് കത്ത് നല്‍കിയതിന് പിന്നാലെ, റെയില്‍വേ ബോർഡ് ചെയർമാൻ, ഡിവിഷണല്‍ റെയില്‍വേ മാനേജർ എന്നിവരുമായി എം പി കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ ചർച്ചയെ തുടർന്ന് ഇന്ന് മുതല്‍ ഒന്നാം പ്ലാറ്റഫോമിലേക്കു ട്രെയിനുകള്‍ കടത്തിവിടാൻ ഡിവിഷണല്‍ റെയില്‍വേ ഓപ്പറേഷൻസ് മാനേജർ ഉത്തരവ് പുറപ്പെടുവിച്ചു. ഇതനുസരിച്ചു ഗോരഖ്പൂരില്‍ നിന്നും തിരുവന്തപുരത്തേക്കു വന്ന 12511 ട്രെയിൻ ആദ്യം ഒന്നാം നമ്ബർ പ്ലാറ്റഫോമില്‍ കൂടി കടത്തിവിട്ടു .ഒന്നാം നമ്പർ പ്ലാറ്റഫോമില്‍ ട്രെയിനുകള്‍ കയറാത്തതു മൂലം ശാരീരിക വെല്ലുവിളികള്‍ നേരിടുന്ന യാത്രക്കാര്‍ ഉള്‍പ്പെടെ പ്രയാസങ്ങള്‍ നേരിട്ടിരുന്ന സാഹചര്യത്തിലാണ് എം പി യുടെ ഇടപെടല്‍. പ്ലാറ്റ്‌ഫോം ഒന്നില്‍ കൂടുതല്‍ ട്രെയിനുകള്‍ നിര്‍ത്താന്‍ ഉത്തരവായതായി റെയില്‍വെ അധികൃതർ കെ.സി.വേണുഗോപാല്‍ എംപിയെ അറിയിച്ചു.സ്റ്റേഷനിലെ യാത്രക്കാർക്കുള്ള സൗകര്യങ്ങള്‍ ഉള്‍പ്പെടെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കണമെന്നു ലിഫ്റ്റുകളും റാമ്ബുകളും, എസ്‌കേലറ്ററുകളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും നവീകരിക്കുന്നതിന് മുന്‍ഗണന നല്‍കുന്നതിനും ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് വേണുഗോപാല്‍ റെയില്‍വേ മന്ത്രിയോട് കത്തിലൂടെ ആവശ്യപ്പെട്ടിരുന്നു.സാങ്കേതിക പ്രശ്‌നങ്ങളുടെ പേരില്‍ പ്ലാറ്റ്ഫോം നമ്ബര്‍ ഒന്നില്‍ നിലവില്‍ ട്രെയിനുകളൊന്നും പ്രവേശിച്ചിരുന്നില്ല.രണ്ടും മൂന്നും പ്ലാറ്റ്ഫോമുകളിലാണ് പ്രധാന ട്രെയിനുകള്‍ നിർത്തിയിരുന്നത് , ഇവിടേയ്ക്ക് മേല്‍പ്പാലം വഴി മാത്രമേ എത്തിച്ചേരാനാകൂ. സ്റ്റേഷനില്‍ അവശ്യസൗകര്യങ്ങളില്ലാത്തതിനാല്‍, യാത്രയ്ക്കായി ട്രെയിനിനെ ആശ്രയിക്കുന്ന മുതിര്‍ന്ന പൗരന്മാര്‍, വികലാംഗര്‍, രോഗികള്‍ ഉള്‍പ്പെടെ ശാരീരിക വെല്ലുവിളികള്‍ നേരിടുന്ന യാത്രക്കാര്‍ക്ക് ഇത് വലിയ പ്രയാസമാണ് സൃഷ്ടിച്ചിരുന്നത്.ഇത് പരിഹരിക്കാന്‍ ആവശ്യമായ ബദല്‍ സൗകര്യങ്ങള്‍ റെയില്‍വെ സ്റ്റേഷനില്‍ ഏര്‍പ്പെടുത്തണണെന്ന് കെ.സി.വേണുഗോപാല്‍ റെയില്‍വെ മന്ത്രിയോടും, റയില്‍വെ ബോര്‍ഡ് ചെയര്‍മാന്‍, സീനിയര്‍ ഡിവിഷണല്‍ ഓപ്പറേഷന്‍സ് മാനേജര്‍ എന്നിവരുമായും ചർച്ച നടത്തിയിരുന്നു. ജില്ലയിലെ പ്രധാന സ്റ്റോപ്പുകളിലൊന്നാണ് ചേര്‍ത്തലയെങ്കിലും അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തില്‍ കടുത്ത അവഗണന നേരിടുന്നെന്നും വേണുഗോപാല്‍ ചൂണ്ടിക്കാട്ടി.

Sharing

Leave your comment

Your email address will not be published. Required fields are marked *