പ്രവാസികള്‍ക്ക് കോളടിച്ചു; ഇനി എത്ര പണം വേണമെങ്കിലും നാട്ടിലയയ്‌ക്കാം, തവണകളായി അടച്ചാല്‍ മതി

അബുദാബി: പ്രവാസികള്‍ക്ക് ഏറെ ഉപകാരപ്പെടുന്ന പുതിയ ഫീച്ചറുമായി യുഎഇയിലെ വീഡിയോ കോളിംഗ് ആപ്പായ ബോട്ടിം അള്‍ട്രാ.നിങ്ങള്‍ക്ക് സ്വന്തം നാട്ടിലേക്കയക്കാൻ ആവശ്യമായ പണം ബോട്ടിം നല്‍കും. പകരം തവണകളായി അടച്ചാല്‍ മതി. പല പ്രവാസികള്‍ക്കും ഏറെ പ്രയോജനകരമായ ഈ ഫീച്ചർ അവരുടെ സാമ്ബത്തിക ഇടപാടുകളെ സുഗമമാക്കാൻ സഹായിക്കും.മാസാവസാനം ഉണ്ടാകുന്ന ആവശ്യങ്ങള്‍ക്കായി ചെലവഴിക്കാൻ പലരുടെയും കയ്യില്‍ പണമുണ്ടായെന്ന് വരില്ല. അങ്ങനെയുള്ള അത്യാവശ്യ ഘട്ടങ്ങളില്‍ ഇത് ഏറെ ഉപകാരപ്രദമാകും. ഇത്തരമൊരു ഫീച്ചർ വാഗ്ദാനം ചെയ്യുന്ന മെന (മിഡില്‍ ഈസ്റ്റ് ആന്റ് നോർത്ത് ആഫ്രിക്ക) മേഖലയിലെ തന്നെ ആദ്യത്തെ ആപ്ലിക്കേഷനായി ഇതോടെ ബോട്ടിം മാറി.’ഞങ്ങളുടെ ഈ പുതിയ സംവിധാനം ഉപയോഗിക്കുന്നതിലൂടെ നിങ്ങള്‍ക്ക് വളരെ വേഗം പണമിടപാടുകള്‍ നടത്താൻ സാധിക്കുന്നു. ദശലക്ഷക്കണക്കിന് വരുന്ന പ്രവാസികള്‍ക്കാണ് ഇത് ഏറ്റവുമധികം ഉപകാരപ്പെടുന്നത്. ഈ ആപ്പിലൂടെ സ്വദേശത്ത് വളരെ എളുപ്പത്തില്‍ പണമയയ്‌ക്കാം’, ആസ്ട്ര ടെക്കിന്റെ സ്ഥാപകനും ബോട്ടിം സിഇഒയുമായ അബ്ദുള്ള അബു ഷെയ്ഖ് പറഞ്ഞു.യുഎഇ സെൻട്രല്‍ ബാങ്ക് ലൈസൻസുള്ള സാമ്ബത്തിക സേവന ദാതാവായ ക്വാണ്ടിക്സ് വഴി ഫിനാൻസ് കമ്ബനി ലൈസൻസ് നേടിയതിന് പിന്നാലെയാണ് ബോട്ടിം പുതിയ ഫീച്ചർ ജനങ്ങള്‍ക്കായി അവതരിപ്പിച്ചത്. ഈ പേ ലേറ്റർ സംവിധാനത്തിലൂടെ സാധനങ്ങള്‍ വാങ്ങാനും നിങ്ങള്‍ക്ക് സാധിക്കും. ഉപയോക്താവിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കുന്ന ഒരു ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമായി ഉടൻ മാറുക എന്നതാണ് 2022ല്‍ ആരംഭിച്ച ബോട്ടിം ലക്ഷ്യമിടുന്നത്.

Sharing

Leave your comment

Your email address will not be published. Required fields are marked *