ബംഗ്ലാദേശി ഭീകരൻ മുഫ്തി സുബൈര്‍ റഹ്മാനി ഇന്ത്യയില്‍ എത്തിയതായി സൂചന ; ദിയോബന്ദിലെ ദാറുല്‍ ഉലൂം മദ്രസയില്‍ എത്തിയതായും റിപ്പോര്‍ട്ട്
ധാക്ക; ബംഗ്ലാദേശിലെ ഇടക്കാല സർക്കാർ ഇന്ത്യയ്ക്ക് ഭീഷണിയാകും വിധത്തില്‍ ജയിലില്‍ കഴിയുന്ന ഇസ്ലാമിക് ഭീകരർക്ക് മോചനം നല്‍കുകയാണ്.മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന സർക്കാരിന്റെ കാലത്ത് ജമാഅത്തെ ഇസ്ലാമിയെയും അതിന്റെ തീവ്ര വാദികളെയും നിരോധിക്കുകയും അവരെ ജയിലിലടക്കുകയും ചെയ്തിരുന്നു. എന്നാലിപ്പോള്‍ ഇവരില്‍ പലരും പുറത്തിറങ്ങി കഴിഞ്ഞു. ഇന്ത്യയെ തകർക്കുക എന്ന ഉദ്ദേശത്തോടെ നടക്കുന്ന ഭീകരൻ ജാഷിമുദ്ദീൻ റഹ്മാനി അടുത്തിടെയാണ് പുറത്തിറങ്ങിയത് .ഇവരില്‍ ചിലർ ബംഗാള്‍ വഴി ഇന്ത്യയിലേക്ക് കടന്നതായി റിപ്പോർട്ടുകളുണ്ട്. അന്നുമുതല്‍ സുരക്ഷാ ഏജൻസികള്‍ ജാഗ്രതയിലുമാണ്.മുഫ്തി സുബൈർ റഹ്മാനി എന്ന മഹ്മൂദുല് ഹസൻ സുബൈർ കഴിഞ്ഞ അഞ്ചിന് ബംഗാള്‍ വഴി ഇന്ത്യയിലെത്തി ക്രിമിനല്‍ പ്രവർത്തനങ്ങള്‍ നടത്തിയതായും റിപ്പോർട്ടുകളുണ്ട്. ഇന്ത്യയ്ക്കെതിരെ ബംഗ്ലാദേശി മതമൗലികവാദികളെ പ്രേരിപ്പിക്കുന്നതില്‍ ഇയാള്‍ ഏർപ്പെട്ടിരിക്കുന്നതായും റിപ്പോർട്ടുകളുണ്ട്. എന്നാല്‍ എങ്ങനെയാണ് സുബൈർ റഹ്മാനി ഇന്ത്യയിലെത്തിയത് എന്നതാണ് സുരക്ഷാ ഏജൻസികള്‍ക്ക് മുന്നിലുള്ള ഏറ്റവും വലിയ ചോദ്യം.ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരോട് മൃദുസമീപനമാണ് ബംഗാളിലെ ഇപ്പോഴത്തെ സർക്കാർ സ്വീകരിക്കുന്നത് എന്നത് തന്നെയാണ് ഏറ്റവും വലിയ വെല്ലുവിളി. സുബൈർ റഹ്മാനിയെ പോലെ ബംഗ്ലാദേശില്‍ നിന്നെത്തിയവരാണോ ഇന്ത്യയില്‍ നടക്കുന്ന ട്രെയിൻ അട്ടിമറി ശ്രമങ്ങള്‍ക്ക് പിന്നില്ലെന്ന സംശയവും ശക്തമാകുകയണ്. മുഫ്തി സുബൈർ റഹ്മാനി ജിഹാദിസ്റ്റ് ഗ്രൂപ്പായ അൻസറുല്ല ബംഗ്ലാ ടീമുമായി ബന്ധപ്പെട്ടിരിക്കുന്നു . ഈ സംഘം ഇന്ത്യാ വിരുദ്ധ വിഷം പ്രചരിപ്പിക്കുകയും ചെയ്യുന്നു. സെപ്റ്റംബർ അഞ്ചിന് പശ്ചിമ ബംഗാള്‍ അതിർത്തിയിലെ ഹരിദാസ്പൂർ പോസ്റ്റില്‍ നിന്നാണ് ഇയാള്‍ നുഴഞ്ഞു കയറിയതെന്നാണ് റിപ്പോർട്ട്. സുരക്ഷാ ഉദ്യോഗസ്ഥർ ഇതുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചു.സുബൈർ റഹ്മാനി ഡല്‍ഹിയിലെ ചില തീവ്ര ഇസ്ലാമിക സംഘടനകളില്‍ ചേർന്നുവെന്നും, ഉത്തർപ്രദേശിലെ ദിയോബന്ദിലുള്ള ദാറുല്‍ ഉലൂം മദ്രസയില്‍ എത്തിയതായും റിപ്പോർട്ടുണ്ട്. ഇന്ത്യൻ ഉല്‍പ്പന്നങ്ങള്‍ ബഹിഷ്കരിക്കാനും ഇയാള്‍ മുസ്ലീങ്ങളെ പ്രേരിപ്പിക്കുന്നു.