
വയനാട് ദുരന്തത്തിലെ പ്രവർത്തനങ്ങള്‍ക്ക് സർക്കാർ ചിലവാക്കിയ തുകയുടെ ഭീമൻ കണക്കുകള്‍ പുറത്ത്;
കോഴിക്കോട്: വയനാട് ദുരന്തത്തിലെ പ്രവർത്തനങ്ങള്‍ക്ക് സർക്കാർ ചിലവാക്കിയ തുകയുടെ ഭീമൻ കണക്കുകള്‍ പുറത്ത്. ഒരു മൃതദേഹത്തിന് 75000 രൂപ എന്ന നിരക്കില്‍ 359 മൃതദേഹങ്ങള്‍ സംസ്കരിക്കുന്നതിന് 2 കോടി 76 ലക്ഷം രൂപയാണ് ചെലവായത്.ദുരിതബാധിതർക്ക് നല്‍കിയതിനെക്കാള്‍ തുക ചെലവഴിച്ചത് വൊളണ്ടിയർമാർക്കാണെന്നാണ് പുറത്ത് വന്ന കണക്കുകള്‍ സൂചിപ്പിക്കുന്നത്. ദുരിത ബാധിതര്‍ക്കായുളള വസ്ത്രങ്ങള്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ശേഖരിച്ച് നല്‍കിയിരുന്നു. ആവശ്യത്തിലേറെ വസ്ത്രങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നായിരുന്നു മുഖ്യമന്ത്രിയടക്കം വാർത്താ സമ്മേളനത്തില്‍ പറഞ്ഞിട്ടുണ്ടായിരുന്നത്. എന്നാല്‍ സര്‍ക്കാര്‍ കണക്ക് പുറത്ത് വന്നപ്പോള്‍ ദുരിതാശ്വാസ ക്യാമ്ബിലുള്ളവരുടെ വസ്ത്രങ്ങള്‍ക്കായി 11 കോടി ചിലവായെന്നാണ് പറയുന്നത്.ദുരിതബാധിതരേക്കാള്‍ കൂടുതല്‍ കാശ് ചെലവിട്ടത് വൊളണ്ടിയർമാർക്ക് വേണ്ടിയാണ്. വൊളണ്ടിയര്‍മാരുടെ വണ്ടി ചെലവിനും ഭക്ഷണത്തിനും 14 കോടി ചിലവാക്കി. വൊളണ്ടിയർമാരുടെ ഗതാഗതത്തിന് മാത്രം 4 കോടി ചെലവായി. ദുരിതാശ്വാസ ക്യാമ്പുകളിലെ ജനറേറ്റർ ചെലവ് 7കോടിയെന്നാണ് സർക്കാര്‍ സത്യവാങ്മൂലം പരാമർശിച്ചുള്ള കോടതി റിപ്പോർട്ടില്‍ പറയുന്നത്. ദുരിതാശ്വാസ പ്രവർത്തനങ്ങള്‍ക്ക് വന്ന വോളണ്ടിയേഴ്സിന് യൂസർ കിറ്റ് നല്‍കിയ വകയില്‍ ആകെ 2 കോടി 98 ലക്ഷം ചിലവായി.ബെയ്ലി പാലത്തിന്റെ നിർമ്മാണത്തിന് ഒരു കോടി രൂപ.17 ദുരിതാശ്വാസ ക്യാമ്പുകളിൽ
30 ദിവസത്തേക്ക് ജനറേറ്ററിന്റെ ചിലവ് 7 കോടിയാണ്. ഇന്ത്യൻ എയർ ഫോഴ്സിന് എയർ ലിഫ്റ്റിംഗ് ഹെലികോപ്ടർ ചാർജ്ജ് 17 കോടി. ദുരിതബാധിതരെ ഒഴിപ്പിക്കാൻ വണ്ടികള്‍ ഉപയോഗിച്ച വകയില്‍ 12 കോടി. മിലിട്ടറി / വോളണ്ടിയർമാർ എന്നിവരുടെ ട്രാൻസ്പോട്ടേഷൻ വകയില്‍ 4 കോടി. മിലിട്ടറി വോളണ്ടിയർമാർ എന്നിവരുടെ മെഡിക്കല്‍ സൗകര്യങ്ങള്‍ നല്‍കിയ വകയില്‍ 2 കോടി. മിലിട്ടറി / വോളണ്ടിയർമാർ എന്നിവരുടെ താമസ സൗകര്യങ്ങള്‍ ഒരുക്കിയ വകയില്‍ 15 കോടി. മിലിട്ടറി / വോളണ്ടിയർമാർ എന്നിവരുടെ ഭക്ഷണ / വെള്ള ആവശ്യങ്ങള്‍ക്ക് 10 കോടി. ജെസിബി, ഹിറ്റാച്ചി, ക്രെയിൻ എന്നിവക്ക് ചിലവായത് 15 കോടിയാണ്. ദുരിതാശ്വാസ ക്യാമ്പിലെ ഭക്ഷണത്തിനായുള്ള ചിലവ് 8 കോടിയും ദുരിതാശ്വാസ ക്യാമ്പിലുള്ളവരുടെ വസ്ത്രങ്ങള്‍ക്കായി ചിലവ് 11 കോടി. മെഡിക്കല്‍ പരിശോധന ചിലവ് എട്ടുകോടിയും ആയി. ക്യാമ്പിലെ ജനറേറ്ററിന് 7 കോടി ചിലവായി. ഡ്രോണ്‍ റഡാർ വാടക 3 കോടിയായി. ഡിഎൻഎ പരിശോധനക്കായി 3 കോടി ചിലവാക്കിയെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.