ലോകത്തിലെ “ഏറ്റവും ഭീകരനായ ബോഡി ബില്‍ഡര്‍”; 36-ാം വയസ്സില്‍ ഹൃദയാഘാതം മൂലം മരിച്ചു; ദിവസവും കഴിച്ചത് 2.5 കിലോ മാംസവും 100 കഷ്ണം മീനും

ശരീരഘടന കൊണ്ടും കരുത്തുകൊണ്ടും ലോകത്തെ അമ്പരപ്പിച്ച ബോഡി ബില്‍ഡർ ഹൃദയാഘാതം മൂലം മരിച്ചു. ലോകത്തിലെ “ഏറ്റവും ഭീകരനായ ബോഡി ബില്‍ഡർ” എന്ന് അറിയപ്പെടുന്ന ഇല്ലിയ യെഫിംചിക്കാണ് മരിച്ചത്.36 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് സെപ്റ്റംബർ 6 നാണ് ഇല്ലിയയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടർന്ന് അബോധാവസ്ഥയിലായ അദ്ദേഹം സെപ്റ്റംബർ 11 നാണ് അന്തരിച്ചത്.
ബെലാറസ് സ്വദേശിയായ ഇല്ലിയയ്‌ക്ക് 6-അടി ഉയരുവും 155 കിലോ ഭാരവുമുണ്ട്. ബോഡി ബില്‍ഡർമാരുടെ ഇടയില്‍ “ദി മ്യൂട്ടൻ്റ്” എന്നാണ് ഇല്ലിയെയെ വിളിക്കുന്നത്. ഒരു ദിവസം 16,500 കലോറി വരെ ഭക്ഷണം കഴിച്ചിരുന്ന ഇല്ലിയ കഠിനമായ വ്യായമങ്ങളിലൂടെ 25 ഇഞ്ച് ബൈസെപ്സ് നിലനിർത്തി. ദിവസവും രണ്ടര കിലോ മാസവും 100 ലധികം സുഷി മീൻ കഷണങ്ങളും ഇല്ലിയ കഴിച്ചിരുന്നു.

ശാരീരിക ക്ഷമതയിലും ഘടനയിലും മുമ്പിലായിരിന്നെങ്കിലും ഇല്ലിയ ഒരിക്കലും പ്രൊഫഷണല്‍ ബോഡി ബില്‍ഡിംഗ് പങ്കെടുക്കുകയോ മത്സരിക്കുകയോ ചെയ്തിട്ടില്ല. സോഷ്യല്‍ മീഡിയയാണ് ഇല്ലിയയെ പ്രശസ്തനാക്കിയത്. തന്റെ പരിശീലനവും ഭക്ഷണക്രമവും അദ്ദേഹം പ്രേക്ഷകരുമായി പങ്കുവെച്ചിരുന്നു. കോടിക്കണക്കിന് ഫോളോവേഴ്സാണ് ഇല്ലിയയ്‌ക്കുള്ളത്.ബ്രിട്ടീഷ് ബോഡി ബില്‍ഡർ നീല്‍ ക്യൂറി (34), ബ്രസീലിയനായ അൻ്റോണിയോ സൗസ (26) എന്നിവരുടെ മരണത്തിന് പിന്നാലെയാണ് മറ്റൊരു യുവ ബോഡിബില്‍ഡറുടെ വിയോഗം. ബോഡി ബില്‍ഡർമാർക്കിടയില്‍ ഹൃദയ സംബന്ധമായ പ്രശ്നങ്ങള്‍ വർദ്ധിക്കുന്നുവെന്നാണ് റിപ്പോർട്ട്. അനാബോളിക് സ്റ്റിറോയിഡുകളുടെ ഉപയോഗമാണ് ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ക്ക് കാരണമാകുന്ന ഒരു പ്രധാന ഘടകം. സ്റ്റിറോയിഡുകളുടെ അമിതവുമായ ഉപയോഗം ഗുരുതരമായ ഹൃദയരോഗങ്ങള്‍ക്ക് കാരണമാകുമെന്ന് നിരവധി പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

Sharing

Leave your comment

Your email address will not be published. Required fields are marked *