കമല ജയിച്ചാല്‍ രണ്ടു വര്‍ഷത്തിനകം ഇസ്രയേല്‍ ഇല്ലാതാകും: പോരടിച്ച്‌ കമലയും ട്രംപും

വാഷിങ്ടൻ: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള സംവാദത്തില്‍ പോരടിച്ച്‌ സ്ഥാനാർഥികളായ ഡോണള്‍‌ഡ് ട്രംപും കമല ഹാരിസും.ട്രംപ് വരുത്തിയ വിനകള്‍ നീക്കുകയാണ് പ്രസിഡനറ് ജോ ബൈഡനെന്ന് കമല ഹാരിസ് സംവാദത്തില്‍ പറഞ്ഞു. ബൈഡന്റെ ഭരണത്തില്‍ അമേരിക്കൻ മധ്യവർഗം തിരിച്ചടി നേരിടുന്നെന്നായിരുന്നു ട്രംപിന്റെ മറുപടി.ക്യാപ്പിറ്റല്‍ ആക്രമണം സംബന്ധിച്ചും ചൂടേറിയ സംവാദമാണ് ഇരുവരും തമ്മില്‍ നടക്കുന്നത്. തനിക്ക് ഖേദമില്ലെന്നും സമാധാനപരമായ പ്രതിഷേധത്തിനാണ് ആഹ്വാനം ചെയ്തതെന്നും ട്രംപ് പറഞ്ഞു. അമേരിക്ക അപമാനിക്കപ്പെട്ട സംഭവമെന്ന് ആക്രമണത്തെ കമല വിശേഷിപ്പിച്ചു. കമല ജയിച്ചാല്‍ രണ്ടു വർഷത്തിനകം ഇസ്രയേല്‍ ഇല്ലാതാകുമെന്ന് ട്രംപ് പറഞ്ഞു.ട്രംപിനെതിരായ ക്രിമിനല്‍ കുറ്റങ്ങള്‍ കമല ആയുധമാക്കിയപ്പോള്‍‌ അഭയാർഥി പ്രശ്നങ്ങള്‍ അടക്കം ട്രംപ് ആയുധമാക്കി. ഗർഭഛിദ്ര നിയമങ്ങളിലും ശക്തമായ വാഗ്വാദമാണ് നടന്നത്. സംവാദം തുടങ്ങും മുൻപ് കമല ഹാരിസും ട്രംപും പരസ്പരം ഹസ്തദാനം നടത്തി. രണ്ടു മാസം മുൻപ് തങ്ങളുടെ പ്രസിഡൻഷ്യല്‍ സംവാദത്തിനായി കണ്ടുമുട്ടിയപ്പോള്‍ ട്രംപും പ്രസിഡന്റ് ജോ ബൈഡനും ഹസ്തദാനം നടത്തിയിരുന്നില്ല എന്നതും ശ്രദ്ധേയമാണ്.

Sharing

Leave your comment

Your email address will not be published. Required fields are marked *