പ്രവാസികള്‍ക്ക് സൗജന്യ ഗോള്‍ഡൻ വിസ; കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് യുഎഇയില്‍ പത്തുവര്‍ഷംവരെ താമസിക്കാം

അബുദാബി: പ്രവാസികള്‍ക്ക് ഗോള്‍ഡൻ വിസ വാഗ്ദാനവുമായി ദുബായിലെ പ്രോപ്പർട്ടി ഡെവലപ്പർമാർ. നിക്ഷേപകരെ ആകർഷിക്കുന്നതിനായി കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവർക്കാണ് സൗജന്യ ഗോള്‍ഡൻ വിസ വാഗ്ദാനം ചെയ്യുന്നത്.റിയല്‍ എസ്റ്റേറ്റ് രംഗത്തെ ഡെവലപ്പർമാർ തന്നെ ഗോള്‍ഡൻ വിസയ്ക്കായി പണം മുടക്കുന്നു.രണ്ട് മില്യണ്‍ ദിർഹമിനോ ( ഏകദേശം നാല് കോടി രൂപ) അതിനുമുകളിലോ മൂല്യമുള്ള പ്രോപ്പർട്ടി വാങ്ങുന്ന നിക്ഷേപകർക്കും ഉപഭോക്താക്കള്‍ക്കുമാണ് ഗോള്‍ഡൻ വിസ ലഭിക്കുക. ഗോള്‍ഡൻ വിസ ലഭിക്കുന്നവർക്ക് യുഎഇയില്‍ പത്തുവർഷത്തെ പെർമനന്റ് റെസിഡൻസി ലഭിക്കുന്നു.ദുബായിലെ ഏറ്റവും വലിയ സ്വകാര്യ ഡെവലപ്പറായ ദമാക് പ്രോപ്പർട്ടീസ് മൂന്ന് ഗോള്‍ഡൻ വിസയാണ് ഒരു വ്യക്തിക്ക് വാഗ്ദാനം ചെയ്യുന്നത്. പദ്ധതി അവതരിപ്പിച്ചതിന് പിന്നാലെ തന്നെ 1.2 ബില്യണ്‍ ദി‌ർഹം മൂല്യമുള്ള 600 യൂണിറ്റുകള്‍ വിറ്റുപോയതായി കമ്ബനി പറയുന്നു. പ്രോപ്പർട്ടി വാങ്ങുന്നവർക്കിടെയില്‍ യുഎഇ ഗോള്‍ഡൻ വിസയ്ക്കുള്ള ഡിമാൻഡാണ് ഇത് വ്യക്തമാക്കുന്നതെന്ന് കമ്ബനി ചൂണ്ടിക്കാട്ടി. ദുബായില്‍ നിക്ഷേപകർ പ്രോപ്പർട്ടി വാങ്ങാനുള്ള ഒരു കാരണം ഗോള്‍ഡൻ വിസയാണെന്നും ദമാക് പ്രോപ്പർട്ടീസിന്റെ മാനേജിംഗ് ഡയറക്ടറായ അമീറ സജ്‌വാനി പറഞ്ഞു.

നിക്ഷേപകർ, സംരംഭകർ, ഉയർന്ന വൈദഗ്ധ്യമുള്ള പ്രൊഫഷണലുകള്‍ എന്നിവർക്ക് 10 വർഷംവരെ ദീർഘകാല റെസിഡൻസി ഓപ്ഷനുകള്‍ യുഎഇ ഗോള്‍ഡൻ വിസ പ്രോഗ്രാം വാഗ്ദാനം ചെയ്യുന്നുവെന്ന് പൗരത്വ സേവനങ്ങള്‍ നല്‍കുന്ന ഗെറ്റ് ഗോള്‍ഡൻ വിസ പറഞ്ഞു. അപേക്ഷകർ കുറഞ്ഞത് രണ്ട് ദശലക്ഷം ദിർഹം പ്രാദേശിക വസ്തുവിലോ ബിസിനസുകളിലോ നിക്ഷേപിക്കണം. ആഗോള പ്രതിഭകളെയും നിക്ഷേപങ്ങളെയും ആകർഷിക്കുന്നതില്‍ പ്രോഗ്രാം നിർണായകമാണെന്നും ഗെറ്റ് ഗോള്‍ഡൻ വിസ ചൂണ്ടിക്കാട്ടി.ഒന്നിലധികം ഗോള്‍ഡൻ വിസകള്‍ വാഗ്ദാനം ചെയ്യുന്നതായി സാമന ഡവലപ്പേഴ്‌സ്, ദുബായിലെ ബ്ളാൻകോ തോണ്‍ട്ടണ്‍ പ്രോപ്പർട്ടീസ്, എല്‍ട്ടണ്‍ റിയല്‍ എസ്റ്റേറ്റ് ഡെവലപ്പ്‌മെന്റ് എന്നിവരും അറിയിച്ചു.

Sharing

Leave your comment

Your email address will not be published. Required fields are marked *