വൈറലായി പാലക്കാട്ടെ മതസൗഹാര്‍ദ ഗൃഹപ്രവേശനം;

പാലക്കാട്: കാലുഷ്യത്തിന്റെയും, സ്പർധയുടെയും, വിദ്വേഷത്തിന്റെയും പ്രചാരണങ്ങള്‍ നിറയുന്ന ഇക്കാലത്ത്, പാലക്കാട് നിന്ന് വ്യത്യസ്തമായ ഒരു വാർത്ത.ഗൃഹപ്രവേശനമടക്കം സകല കാര്യങ്ങളും മതം നിറയുന്ന കാലമാണിത്. വീട് പള്ളീലച്ചൻ വെഞ്ചരിക്കുന്നതും, സ്വാമിമാർ ഹോമം നടത്തിയും, മൗലവിമാർ പ്രാർത്ഥിച്ചുമൊക്കെ തുറന്നുകൊടുക്കുന്ന കാഴ്ചകളാണ് നാം സാധാരണ കാണാറുള്ളത്.എന്നാല്‍ പ്രമുഖ വ്യവസായി വി എം രാധാകൃഷ്ണന്റെ പാലക്കാട്ടെ പുതിയ വീടിന്റെ ഗൃഹപ്രവേശനത്തിന്, പാലുകാച്ചും ഗണപതിഹോമവും ഒന്നുമായിരുന്നില്ല നടന്നത്. പകരം സർവ മത പ്രാർത്ഥനയായിരുന്നു. മൗലവിമാരും, ക്രിസ്ത്യൻപുരോഹിതരും ഒരു മുറിയില്‍ ഒന്നിച്ചിരുന്ന് പ്രാർത്ഥന നടത്തിയത്, ഗൃഹപ്രവേശനത്തിന് എത്തിയവർക്കും അപൂർവ കാഴ്ചയായി.പാലക്കാട് നഗരത്തില്‍, ഡി. പി.ഒ. റോഡില്‍ പുതുതായി പണികഴിപ്പിച്ച നിഹാനി മാൻഷൻ എന്ന വീടിന്റെ ഗൃഹപ്രവേശനത്തിനാണ് വി എം രാധാകൃഷ്ണൻ വ്യത്യസ്തമായ രീതി അവലംബിച്ചത്. ഇതിന്റെ വീഡിയോ നവമാധ്യമങ്ങളില്‍ പ്രചരിക്കയാണ്. ഇതാണ് ദ റിയല്‍ കേരളാ സ്്‌റ്റോറിയെന്നാണ് ഇതിനെ പലരും പ്രകീകർത്തിക്കുന്നത്. വ്യവസായ പ്രമുഖൻ ഗോകുലം, ഗോപാലൻ, സംവിധായകരായ ലിജോ ജോസ് പെല്ലിശ്ശേരി, ശ്രീകുമാര മേനോൻ, സാജിദ് യാഹ്യ, നടൻ വിനയ് ഫോർട്ട്, നിർമ്മാതാക്കളായ സാന്ദ്രാ തോമസ്, ജോസഫ് തോമസ്, വിജയ് സുബ്രമണ്യൻ, അഡയാർ ആനന്ദ് ഭവൻ ഗ്രൂപ്പ് ഓഫ് ഹോട്ടല്‍സ് ഉടമ സി വെങ്കിടേഷ് രാജു തുടങ്ങി വ്യാപാര- സിനിമാ രംഗത്തെ പ്രമുഖരും ചടങ്ങിന് എത്തിയിരുന്നു.’മതത്തിന്റെ പേരില്‍ വല്ലാതെ അടിപിടികൂടുന്ന ഒരു സമൂഹമായി നാം മാറിക്കഴിഞ്ഞു. അന്യമതസ്തരോടുള്ള ഭീതിയും വിദ്വേഷവുമെല്ലാം മാറ്റിയെടുക്കാൻ, ഇത്തരം ചടങ്ങുകള്‍ വേണം. ആ ഒരു ബോധ്യത്തിന്റെ പേരിലാണ് ഈ ചടങ്ങ് നടത്തിയത്”- വി എം രാധാകൃഷ്ണൻ പറഞ്ഞു.

Sharing

Leave your comment

Your email address will not be published. Required fields are marked *