ഇസ്രയേലിലേക്ക് ആയുധ കയറ്റുമതി ഇന്ത്യ നിര്‍ത്തണം; അദാനിയുടെയും ലൈസൻസ് റദ്ദാക്കണമെന്നും സുപ്രീം കോടതിയില്‍ ഹര്‍ജി
ഇസ്രയേലിലേക്കുള്ള ആയുധങ്ങളും സൈനിക ഉപകരണങ്ങളും കയറ്റുമതി ചെയ്യുന്നത് നിർത്തണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹർജി.യുദ്ധ കുറ്റവാളികളായ രാജ്യങ്ങള്‍ക്ക് ആയുധങ്ങള്‍ വില്‍ക്കരുതെന്ന അന്താരാഷ്ട്ര നിയമങ്ങളും ഉടമ്ബടികളും ഇന്ത്യയ്ക്കും ബാധകമാണ്. ഇത്തരം രാജ്യങ്ങള്‍ക്ക് നല്‍കുന്ന ആയുധങ്ങള്‍ അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെ ഗുരുതരമായ ലംഘനങ്ങള്‍ക്ക് കാരണമാകും. വംശഹത്യക്കെതിരായി ഇന്ത്യ ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ ഒപ്പുവെച്ച കരാറുകളുടെ ലംഘനമാണിതെന്നും ഹർജിയില്‍ ചൂണ്ടിക്കാട്ടി
ഇസ്രയേലിലേക്ക് ആയുധങ്ങള്‍ കയറ്റുമതി ചെയ്യാൻ വിവിധ കമ്ബനികള്‍ക്ക് നല്‍കിയ ലൈസൻസ് റദ്ദാക്കണം. ഇനിമുതല്‍ മറ്റ് കമ്പനികള്‍ക്ക് ലൈസൻസ് നല്‍കാൻ കേന്ദ്ര സര്‍ക്കാരിനെ അനുവദിക്കരുതെന്നുമാണ് ആവശ്യം. മുൻ ഐഎഎസ് ഉദ്യോഗസ്ഥനായ അശോക് കുമാർ ശർമ്മ ഉള്‍പ്പടെയുള്ള 11 പേരാണ് ഹർജി നല്‍കിയത്. ഡയറക്ടർ ജനറല്‍ ഓഫ് ഫോറിൻ ട്രേഡും ഡിപ്പാർട്ട്മെന്റ് ഓഫ് ഡിഫൻസ് പ്രൊഡക്ഷനുമാണ് കമ്പ നികള്‍ക്ക് ലൈസൻസ് അനുവദിക്കുനത്.ഈ വർഷം മുനിറ്റേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് എന്ന പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള സ്ഥാപനത്തിന് ഇസ്രയേലിലേക്ക് ആയുധകയറ്റുമതിക്ക് അനുമതി ലഭിച്ചിരുന്നു. സ്വകാര്യ കമ്പനികളായ പ്രീമിയർ എക്പ്ലോസീവ്, അദാനിക്ക് നിക്ഷേപമുള്ള ഹൈദരാബാദ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന അദാനി-എല്‍ബിറ്റ് അഡ്വാൻസ് സിസ്റ്റം എന്നിവയ്ക്കും ആയുധ കയറ്റുമതിക്ക് ലൈസൻസ് നല്‍കിയിട്ടുണ്ട്