
സൗദി അറേബ്യയില്‍ ജോലി; ലക്ഷത്തിലേറെ ശമ്പളം, എല്ലാവര്‍ക്കുമില്ല, ഈ യോഗ്യത വേണം
തിരുവനന്തപുരം: കേരള സർക്കാറിന് കീഴില്‍ പ്രവർത്തിക്കുന്ന പൊതുമേഖ സ്ഥാപനമായ നോർക്ക വഴി വിദേശ ജോലിയെന്ന സ്വപ്നം പൂർത്തീകരിച്ചവർ നിരവധിയാണ്.ഇപ്പോഴിതാ സൗദി അറേബ്യയിലേക്കുള്ള പുതിയ റിക്രൂട്ട്മെന്റും നോർക്ക പ്രഖ്യാപിച്ചിരിക്കുകയാണ്. ആരോഗ്യ മേഖലയിലേക്ക് നടത്തുന്ന ഈ റിക്രൂട്ട്മെന്റില്‍ ഡോക്ടർമാർക്കാണ് അവസരമുള്ളത്.സൗദിഅറേബ്യയിലെ ആരോഗ്യമന്ത്രാലയത്തിലേയ്ക്ക് ഹഫർ അല്‍-ബാറ്റിൻ ഹെല്‍ത്ത് ക്ലസ്റ്ററില്‍ വിവിധ സ്പെഷ്യാലിറ്റികളില്‍ ഡോക്ടര്‍മാരുടെ ഒഴിവുകളിലേയ്ക്കുളള നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് 2024 സെപ്റ്റംബര്‍ 05 വരെ അപേക്ഷ നല്‍കാം. എമർജൻസി, ജനറല്‍ മെഡിസിൻ, ജനറല്‍ സർജറി എന്നീ സ്പെഷ്യലിസ്റ്റ് തസ്തികകളിലേയ്ക്കും, ബ്രെസ്റ്റ് സർജറി, ക്രിട്ടിക്കല്‍ കെയർ, ന്യൂറോളജി, വിട്രിയോറെറ്റിനല്‍ ഒഫ്താല്‍മോളജിസ്റ്റ്, ഇന്റർവെൻഷണല്‍ റേഡിയോളജി, കാർഡിയാക് കത്തീറ്ററൈസേഷൻ, പീഡിയാട്രിക് ഐ സി യു, നിയോനാറ്റല്‍ ഐ സി യു, എമർജൻസി എന്നീ സ്പെഷ്യാലിറ്റികളില്‍ കണ്‍സല്‍ട്ടന്റ് തസ്തികകളിലുമാണ് ഒഴിവുകള്‍.വിശദമായ ബയോഡേറ്റയും വിദ്യാഭ്യാസം, പ്രവൃത്തിപരിചയം, പാസ്സ്പോര്‍ട്ട് എന്നിവയുടെ പകര്‍പ്പുകളും സഹിതം rmt3.norka@kerala.gov.in എന്ന ഇ-മെയില്‍ ഐ ഡിയിലേയ്ക്ക് സെപ്റ്റംബര്‍ 05ന് വൈകിട്ട് 03 മണിക്കകം അപേക്ഷ നല്‍കാവുന്നതാണ്. ഇതിനായുളള അഭിമുഖം സെപ്റ്റംബര്‍ 08, 09 തീയ്യതികളില്‍ തെലങ്കാനയിലെ ഹൈദരാബാദില്‍ നടക്കും (വേദി: താജ് കൃഷ്ണ, റോഡ് നമ്ബർ 1, മാഡ മൻസില്‍, ബഞ്ചാര ഹില്‍സ്, ഹൈദരാബാദ്, തെലങ്കാന 500034).
സൗദി കമ്മീഷൻ ഫോർ ഹെല്‍ത്ത് സ്പെഷ്യലിസ്റ്റ് വെബ്‌സൈറ്റിലെ Mumaris പ്ലസ് സേവനത്തിലൂടെ പ്രൊഫഷണല്‍ ക്ലാസ്സിഫിക്കേഷന്‍ നേടിയിരിക്കണം. സ്പെഷ്യാലിറ്റികളില്‍ കുറഞ്ഞത് മൂന്നു വർഷത്തെ പ്രവൃത്തിപരിചയവും വേണം. പ്രായപരിധി 55 വയസ്സ്. അപേക്ഷകര്‍ മുന്‍പ് എസ് എ എം ആർ (SAMR) പോർട്ടലില്‍ രജിസ്റ്റര്‍ ചെയ്തവരാകരുത്. കുറഞ്ഞത് ആറുമാസത്തെ കാലാവധിയുളള സാധുതയുളള പാസ്പോര്‍ട്ടും ഉളളവരാകണം.കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2770536, 539, 540, 577 എന്നീ നമ്ബറുകളിലോ (ഓഫീസ് സമയത്ത്, പ്രവൃത്തിദിനങ്ങളില്‍) 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്‌ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്ബറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പെടാവുന്നതാണ്.