
രാഹുല്‍ ഗാന്ധിയേയും പിണറായി വിജയനെയും ആദ്യ സമ്മേളനത്തിലേക്ക് ക്ഷണിക്കാൻ വിജയ്;
ചെന്നൈ: തമിഴ് വെട്രി കഴകത്തിന്റെ പ്രഥമ സമ്മേളനത്തില്‍ ഇന്ത്യാ സഖ്യത്തിലെ പ്രമുഖ നേതാക്കളെ പങ്കെടുപ്പിക്കാൻ നടൻ വിജയ് യുടെ നീക്കം.കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, കേരള മുഖ്യമന്ത്രി പിണറായി വിജയൻ, കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ, ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി എന്നിവരെ സമ്മേളനത്തില്‍ പങ്കെടുപ്പിക്കാനാണ് നീക്കം.വിജയ് കോണ്‍ഗ്രസില്‍ ചേരുമെന്ന പ്രചാരണം നേരത്തേ സജീവമായിരുന്നു. 2009ല്‍ രാഹുലുമായി കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെയായിരുന്നു ഇത്. എന്നാല്‍ ആരാധകരുടെ പിന്തുണയുടെ കരുത്തില്‍ പാർട്ടി തുടങ്ങാനായിരുന്നു രാഹുല്‍ ഉപദേശിച്ചതെന്നും പറയപ്പെടുന്നു.