തിരുവനന്തപുരം പാപ്പനംകോട് വന്‍ തീപിടിത്തം; രണ്ടു യുവതികള്‍ക്ക് ദാരുണാന്ത്യം, കത്തിയമര്‍ന്നത് ന്യൂ ഇന്ത്യ അഷ്വറന്‍സ് ഓഫിസ്
തിരുവനന്തപുരം പാപ്പനംകോട് ഉണ്ടായ വന്‍തീപിടിത്തത്തില്‍ രണ്ടു യുവതികള്‍ക്ക് ദാരുണാന്ത്യം. ന്യൂ ഇന്ത്യ അഷ്വറന്‍സ് ഓഫിസാണ് കത്തിയമർന്നത്.ഓഫിസ് ജീവനക്കാരി വൈഷ്ണ (35)യെ മാത്രമാണ് തിരിച്ചറിഞ്ഞത്. രണ്ടാമത്തെ സ്ത്രീയെ തിരിച്ചറിഞ്ഞിട്ടില്ല.ഇന്നു ഉച്ചയ്ക്ക് ഒന്നേമുക്കാലോടെയാണ് അപകടം. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. ചെറിയ ഒരു ഓഫിസ് മുറിയാണ് കത്തിയമര്‍ന്നത്. മരിച്ച രണ്ടാമത്തെ സ്ത്രീ ഓഫിസില്‍ എത്തിയ ആളാണെന്നാണ് വിവരം. ഫയര്‍ഫോഴ്‌സ് എത്തിയാണ് തീ പൂര്‍ണമായി അണിച്ചത്. മരിച്ച രണ്ടു സ്ത്രീകള്‍ക്കും തൊണ്ണൂറ് ശതമാനം പൊള്ളലേറ്റിരിക്കുന്നു.സ്ഫോടന ശബ്ദം കേട്ടാണ് നാട്ടുകാർ സംഭവസ്ഥലത്തേക്ക് എത്തിയത്. ഓഫിസിനുള്ളിലെ എസി പൊട്ടിത്തെറിച്ചതാണെന്നാണ് പോലീസ് കരുതുന്നത്. എന്നാല്‍, ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരുടെ വിശദപരിശോധനയ്ക്കു ശേഷമേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകൂ.