ക്ഷേത്രങ്ങളില്‍ ഇനി അഹിന്ദുക്കള്‍ക്ക് നിയമനമില്ല ; ഭരണം വിശ്വാസികള്‍ക്ക് മാത്രം ; നഷ്ടപ്പെട്ട ക്ഷേത്രഭൂമികള്‍ തിരികെപ്പിടിക്കും ; എൻ ചന്ദ്രബാബു നായിഡു
ഹൈദരാബാദ് : ക്ഷേത്ര സ്ഥാനങ്ങള്‍ സനാതന വിശ്വാസികള്‍ക്ക് മാത്രമാണെന്ന് ഉറപ്പ് നല്‍കി മുഖ്യമന്ത്രി .എൻ ചന്ദ്രബാബു നായിഡു.ഹിന്ദുമത എൻഡോവ്‌മെൻ്റ് വകുപ്പുമായി നടത്തിയ സുപ്രധാന യോഗത്തില്‍, സംസ്ഥാനത്തെ ക്ഷേത്രങ്ങളില്‍ ജോലികള്‍ക്കായി ഹിന്ദുക്കളെ മാത്രമേ നിയമിക്കൂവെന്ന് അദ്ദേഹം വ്യക്തമാക്കി.ക്ഷേത്രങ്ങള്‍ പുനരുജ്ജീവിപ്പിക്കാനും മതപരമായ വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കാനും ആന്ധ്രാപ്രദേശിലുടനീളം ആത്മീയവും സാംസ്കാരികവുമായ സമഗ്രത ഉറപ്പാക്കാനുമുള്ള പദ്ധതിയാണ് സംസ്ഥാനസ സർക്കാർ ആവിഷ്ക്കരിക്കുന്നതെന്ന് ചന്ദ്രബാബു നായിഡു പറഞ്ഞു. . സംസ്ഥാനത്തുടനീളമുള്ള വിവിധ ക്ഷേത്രങ്ങളില്‍ പ്രവർത്തിക്കുന്ന 1683 അർച്ചകരുടെ ശമ്പളം പ്രതിമാസം 10,000 രൂപയില്‍ നിന്ന് 15,000 രൂപയായി ഉയർത്താനും നായിഡു സർക്കാർ തീരുമാനിച്ചു.കൂടാതെ, ധൂപ ദീപ നൈവേദ്യം സ്കീമിന് കീഴില്‍ ചെറിയ ക്ഷേത്രങ്ങള്‍ക്ക് അനുവദിച്ച പ്രതിമാസ സാമ്ബത്തിക സഹായം 5,000 രൂപയില്‍ നിന്ന് 10,000 രൂപയായി ഉയർത്താനും, സർക്കാർ തീരുമാനിച്ചു. വേദവിദ്യ പൂർത്തിയാക്കിയെങ്കിലും നിലവില്‍ തൊഴില്‍രഹിതരായ യുവാക്കള്‍ക്ക് പ്രതിമാസം 3,000 രൂപ നല്‍കാനുള്ള നിർദ്ദേശവും അംഗീകരിച്ചു. ക്ഷേത്രങ്ങളില്‍ സേവിക്കുന്ന നായ് ബ്രാഹ്മണർക്ക് 25,000 രൂപ മിനിമം പ്രതിമാസ വേതനവും ഏർപ്പെടുത്തി.
പ്രകൃതി ഭംഗിയും മതപരമായ പ്രാധാന്യവും സംരക്ഷിക്കുന്നതിനായി ക്ഷേത്ര വികസനത്തിന്, പ്രത്യേകിച്ച് വനപ്രദേശങ്ങളിലെ ക്ഷേത്ര വികസനത്തിന് മേല്‍നോട്ടം വഹിക്കാൻ ടൂറിസം വകുപ്പ്, ഹിന്ദു ചാരിറ്റീസ് വകുപ്പ്, വനം വകുപ്പ് ഉദ്യോഗസ്ഥർ ഉള്‍പ്പെടുന്ന ഒരു കമ്മിറ്റി രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു പ്രഖ്യാപിച്ചു.ക്ഷേത്ര ട്രസ്റ്റിലേക്ക് രണ്ട് അധിക ഭരണസമിതി അംഗങ്ങളെ ചേർക്കാനും യോഗത്തില്‍ തീരുമാനമായി. 20 കോടി രൂപയോ അതില്‍ കൂടുതലോ വരുമാനമുള്ള ക്ഷേത്രങ്ങളില്‍ ട്രസ്റ്റ് ബോർഡില്‍ 15 അംഗങ്ങളാണുള്ളത്. ഇനി ഇത് പതിനേഴായി ഉയർത്തും. കൂടാതെ, തെരഞ്ഞെടുപ്പിന് മുമ്പ് എൻഡിഎ വാഗ്ദാനം ചെയ്തതുപോലെ ട്രസ്റ്റ് ബോർഡില്‍ ഒരു ബ്രാഹ്മണനെയും നായ് ബ്രാഹ്മണനെയും ഉള്‍പ്പെടുത്തും .
ഭക്തരുടെ വികാരങ്ങള്‍ വളരെ പ്രധാനപ്പെട്ടതാണെന്നും അഹിന്ദുക്കള്‍ ക്ഷേത്രങ്ങളില്‍ പ്രവർത്തിക്കരുതെന്നും അദ്ദേഹം പറഞ്ഞു. നിർബന്ധിത മതപരിവർത്തനം ആന്ധ്രാപ്രദേശില്‍ പാടില്ല. ഹിന്ദു ക്ഷേത്രങ്ങളില്‍ അഹിന്ദുക്കള്‍ക്ക് ജോലി നല്‍കരുത്. ആന്ധ്രാപ്രദേശിലെ 1,110 ക്ഷേത്രങ്ങള്‍ക്ക് ട്രസ്റ്റിമാരെ നിയമിക്കാൻ പോകുകയാണ്,” മുഖ്യമന്ത്രി പറഞ്ഞു.നിലവില്‍ അനധികൃതമായി ആളുകള്‍ കൈവശപ്പെടുത്തിയിരിക്കുന്ന 87,000 ഏക്കർ ക്ഷേത്രഭൂമി നിയമനടപടികളിലൂടെ തിരികെപ്പിടിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.