പണം സെക്യൂരിറ്റിയായി നല്‍കിയാല്‍ മാതാപിതാക്കളെ മരണം വരെ പൊന്നുപോലെ നോക്കും, അതും അത്യാധുനിക സൗകര്യത്തോടെ;
കോട്ടയം: ഒന്നുകില്‍ മക്കള്‍ വിദേശത്ത്. അതല്ലെങ്കില്‍ ഒപ്പം കൂട്ടാൻ കഴിയാത്ത അവസ്ഥ. പ്രായമായ മാതാപിതാക്കളെ എന്തു ചെയ്യും?അനാഥാലയങ്ങളിലും ഓള്‍ഡ് ഏജ് ഹോമുകളിലുമാക്കിയെന്ന പരാതിക്ക് പരിഹാരമൊരുക്കുന്ന ഫൈവ് സ്റ്റാർ സൗകര്യങ്ങളുള്ള റിട്ടയർമെന്റ് ഹോമുകള്‍ ജില്ലയിലും സജീവമാവുകയാണ്. കൊവിഡിന് ശേഷം വിദേശകുടിയേറ്റം ഏറ്റവും കൂടുതല്‍ നടന്ന ജില്ലയില്‍ മികച്ച നിക്ഷേപമായാണ് സംരംഭകരും ഇതിനെ കാണുന്നത്.സർക്കാരിന്റെ അഗതിമന്ദിരങ്ങളില്‍ വൃദ്ധമാതാപിതാക്കളുടെ എണ്ണം കൂടുന്നതിനൊപ്പമാണ് അത്യാധുനിക ആഡംബരങ്ങളോടെയുള്ള റിട്ടയർമെന്റ് ഹോമുകളുടേയും വളർച്ച. നിശ്ചിതതുക സെക്യൂരിറ്റിയായി നല്‍കിയാല്‍ മരണം വരെ പൊന്നുപോലെ നോക്കുമെന്നതാണ് പ്രത്യേകത. മുൻകൂട്ടി ബുക്ക് ചെയ്യുന്നവരുടെ എണ്ണവും കൂടി.ഇതാണ് പുതിയട്രെൻഡ്പ്രായമായാല്‍ ഇനി മക്കള്‍ക്കൊപ്പം എന്നും കഴിയാൻ പറ്റില്ലെന്ന കാര്യം മാതാപിതാക്കളും ഉള്‍ക്കൊണ്ടുകഴിഞ്ഞു. മക്കള്‍ക്ക് ഭാരമാവാതെ സന്തോഷത്തോടെ ജീവിക്കാം. മക്കളെത്തിയാല്‍ ഒപ്പം കഴിയാം. വിവിധ പാക്കേജുകളില്‍ നല്ല ഭക്ഷണവും വസ്ത്രവും വിനോദോപാധികളും പരിപാലിക്കാൻ ആളുകളും ചികിത്സാ സൗകര്യങ്ങളുമെല്ലാമായി സ്വർഗതുല്യജീവിതം.സെക്യൂരിറ്റി തുക കൊടുത്ത ശേഷം മാസംതോറും വാടകപോലെ ഒരു തുക നല്‍കാം. അത്തരം പാക്കേജുകളില്‍ മുറി ഒഴിഞ്ഞാല്‍ ആദ്യ തുകയുടെ നിശ്ചിത ശതമാനം തിരികെ ലഭിക്കും. ജീവിതാവസാനം വരേയ്ക്കും നിശ്ചിത തുക നല്‍കുന്ന രീതിയുമുണ്ട്. അത്തരം പാക്കേജുകളില്‍ സെക്യൂരിറ്റി തുക സ്ഥാപനങ്ങള്‍ക്കുള്ളതാണ്റിട്ടയർമെന്റ് ഹോമുകള്‍ക്ക് ഡിമാൻഡ്
മാതാപിതാക്കളെ പരിപാലിക്കാൻ പുതുതലമുറയ്ക്ക് സാധിക്കുന്നില്ല പുതിയ കോഴ്സുകള്‍, അവയുടെ ജോലി സാദ്ധ്യത വിദേശ കുടിയേറ്റം, മാതാപിതാക്കളെ കൂട്ടാനുള്ള അസൗകര്യം കൊവിഡിന് ശേഷം മാത്രം ജില്ലയില്‍ റിട്ടയർമെന്റ് ഹോമുകളുള്‍പ്പെടെ പ്രായമായവരെ സംരക്ഷിക്കുന്ന ചെറുതും വലുതുമായ 13 സ്ഥാപനങ്ങള്‍ തുടങ്ങി.