കൂടുതല്‍ അപകടകാരികളായ 156 മരുന്നുകള്‍ നിരോധിച്ചു;

മനുഷ്യ ശരീരത്തില്‍ അപകടമുണ്ടാകാന്‍ സാധ്യതയുള്ള 156 മരുന്നുകള്‍ നിരോധിച്ച്‌ കേന്ദ്രം. പനിക്കും ജലദോഷത്തിനും ഉപയോഗിക്കുന്ന ആന്റിബയോട്ടിക്കുകള്‍, വേദനസംഹാരികള്‍, മള്‍ട്ടിവിറ്റാമിനുകള്‍ എന്നിവയുള്‍പ്പെടെയുള്ള ഫിക്സഡ് ഡോസ് കോമ്ബിനേഷന്‍ മരുന്നുകള്‍ക്കാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.നിശ്ചിത അനുപാതത്തില്‍ രണ്ടോ അതിലധികമോ സജീവ ഫാര്‍മസ്യൂട്ടിക്കല്‍ ചേരുവകള്‍ അടങ്ങിയ മരുന്നുകളാണ് ഫിക്‌സഡ് ഡോസ് കോമ്ബിനേഷന്‍ (എഫ്ഡിസി) മരുന്നുകള്‍. അവ “കോക്ടെയ്ല്‍” മരുന്നുകള്‍ എന്നും അറിയപ്പെടും.ഇന്ത്യയിലെ പ്രമുഖ കമ്പനികള്‍ മുടി വളര്‍ച്ചയ്ക്കും, ചര്‍മ്മ സംരക്ഷണത്തിനുമായി ഉല്പാദിപ്പിക്കുന്ന മരുന്നുകളും വേദനസംഹാരി, മള്‍ട്ടിവൈറ്റമിനുകളും നിരോധനം ഏര്‍പ്പെടുത്തിയ മരുന്നുകളുടെ കൂട്ടത്തിലുണ്ട്. പനി, കോള്‍ഡ് തുടങ്ങിയവയ്ക്ക് ഉപയോഗിച്ചിരുന്ന കോമ്പിനേഷൻ മരുന്നുകളാണ് നിരോധിക്കപ്പെട്ടവയില്‍ പലതും.ഇക്കാരണത്താല്‍ തന്നെ വ്യാപകമായ ഉപയോഗത്തില്‍ ഈ മരുന്നുകള്‍ വന്നിട്ടുണ്ട്. കൂടാതെ സ്ഥിരമായി മരുന്ന് കഴിക്കുന്നവര്‍ക്ക് ഗുളികകളുടെ എണ്ണം കുറയ്ക്കാനായി ഇത്തരം കോമ്ബിനേഷന്‍ മരുന്നുകള്‍ ഡോക്ടര്‍മാര്‍ എഴുതുന്നതും പതിവാണ്. നിരോധിക്കപ്പെട്ടവയുടെ കൂട്ടത്തില്‍ ഇവയുമുണ്ടെന്നാണ് റിപ്പോര്‍ട്ട്.സിപ്ല, ടോറന്റ്, സണ്‍ ഫാര്‍മ, ഐപിസിഎ ലാബ്‌സ്, ല്യൂപിന്‍ എന്നീ കമ്ബനികളുടെ മരുന്നുകളും നിരോധിക്കപ്പെട്ടവയില്‍ ഉള്‍പ്പെടുന്നതാണ്. മരുന്നുനിരോധനം വലിയ സാമ്പ ത്തിക ബാധ്യത കമ്പനികള്‍ക്ക് വരുത്തിവെക്കുമെന്നും മരുന്നു കമ്പനികള്‍ കോടതിയെ സമീപിക്കുമെന്നും സൂചനകളുണ്ട്. ഒട്ടും സുതാര്യമല്ലാതെയാണ് വിദഗ്ധ സമിതി തങ്ങളുടെ അനുമാനങ്ങളില്‍ എത്തിച്ചേര്‍ന്നിരിക്കുന്നതെന്നാണ് കമ്പനികളുടെ ആരോപണം.

“പൊതുജനതാല്‍പ്പര്യം മുന്‍നിര്‍ത്തി ഈ ഫിക്‌സഡ് ഡോസ് കോമ്ബിനേഷന്‍ മരുന്നുകള്‍ നിര്‍മ്മിക്കുന്നതും വില്‍ക്കുന്നതും വിതരണം ചെയ്യുന്നതും, ഡ്രഗ്‌സ് ആന്‍ഡ് കോസ്‌മെറ്റിക്‌സ് ആക്‌ട് 1940 സെക്ഷന്‍ 26 എ പ്രകാരം വിലക്കേണ്ടത് അത്യാവശ്യമാണ്,” എന്ന് സമിതി തങ്ങളുടെ വിജ്ഞാപനത്തില്‍ വ്യക്തമാക്കി.നിരോധിച്ച മരുന്നുകളുടെ ഉപയോഗം മനുഷ്യന് അപകടസാധ്യതയുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഈ മരുന്നുകള്‍ക്ക് സുരക്ഷിതമായ ബദല്‍ മരുന്നുകള്‍ വിപണിയില്‍ ലഭ്യമാണ് എന്ന വസ്തുതയും കേന്ദ്രം നിയോഗിച്ച വിദഗ്ധ സമിതി പറയുന്നു.

നിരോധന പട്ടികയില്‍ ഉള്‍പ്പെട്ട മരുന്നുകള്‍:”Aceclofenac 50mg + Paracetamol 125mg ടാബ്ലെറ്റ്”- മുന്‍നിര ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികള്‍ നിര്‍മ്മിക്കുന്ന വേദനസംഹാരികളുടെ ജനപ്രിയ കോമ്ബിനേഷനുകളില്‍ ഒന്നാണിത്. ഇത് വേദനാസംഹാരിയായി വ്യാപകമായി ഉപയോഗിച്ചു വന്നിരുന്നു. നിരവധി ഫാര്‍മ കമ്പനികള്‍ ഈ മരുന്ന് വിപണിയിലെത്തിച്ചിട്ടുണ്ട്. പാരസെറ്റാമോളും പെന്റാസോസൈനും ചേര്‍ന്ന സംയോഗവും നിരോധിക്കപ്പെട്ടിട്ടുണ്ട്. ഇതും വേദന സംഹാരിയായാണ് ഉപയോഗിച്ചിരുന്നത്. ലെവോസെട്രിസൈനും ഫെനിലെഫ്രൈനും ചേര്‍ന്നതാണ് മറ്റൊരു മരുന്ന്. ഇത് മൂക്കൊലിപ്പിന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചു വന്നിരുന്നതാണ്.മെഫെനാമിക് ആസിഡ് പാരസെറ്റമോള്‍ കുത്തിവയ്പ്പ്, സെറ്റിറൈസിന്‍ എച്ച്‌സിഎല്‍ പാരസെറ്റമോള്‍ ഫെനൈലെഫ്രിന്‍ എച്ച്‌സിഎല്‍, ലെവോസെറ്റിറൈസിന്‍ ഫെനൈലെഫ്രിന്‍ എച്ച്‌സിഎല്‍ പാരസെറ്റമോള്‍, പാരസെറ്റമോള്‍ ക്ലോര്‍ഫെനിറാമൈന്‍ മലേറ്റ് ഫിനൈല്‍ പ്രൊപനോലമൈന്‍, കാമിലോഫിന്‍ ഡൈഹൈഡ്രോക്ലോറൈഡ് 25 മില്ലിഗ്രാം പാരസെറ്റമോള്‍ 30 എന്നിവയും പട്ടികയില്‍ ഉള്‍പ്പെടുന്നു.പാരസെറ്റമോള്‍, ട്രമഡോള്‍, ടോറിന്‍, കഫീന്‍ എന്നിവയുടെ സംയോജനവും സര്‍ക്കാര്‍ നിരോധിച്ചു. ഒപിയോയിഡ് അടിസ്ഥാനമാക്കിയുള്ള ഒരു വേദനസംഹാരിയാണ് ട്രമഡോള്‍.അതേസമയം, 2023 ജൂണില്‍ 344 കോമ്പിനേഷഷനുകളുടെ ഭാഗമായ 14 എഫ്ഡിസികളാണ് നിരോധിച്ചത്. 2016ല്‍, സുപ്രീം കോടതിയുടെ നിര്‍ദേശപ്രകാരം രൂപീകരിച്ച വിദഗ്ധ സമിതിയുടെ ശുപാര്‍ശ പ്രകാരമായിരുന്നു ഈ മരുന്നുകളുടെ നിര്‍മ്മാണം, വില്‍പ്പന, വിതരണം എന്നിവ നിരോധിക്കുന്നതായി സര്‍ക്കാര്‍ പ്രഖ്യാപിച്ചത്.

Sharing

Leave your comment

Your email address will not be published. Required fields are marked *