ഇസ്‌റാഈലിന്റെ ഹൃദയഭാഗത്ത് വീണ്ടും ബോംബ് പൊട്ടിച്ച്‌ ഹമാസ്; തെല്‍അവീവില്‍ പൊലിസ് സ്റ്റേഷന് സമീപത്ത് സ്‌ഫോടനം, ഒരു മരണം

തെല്അവീവ്: ഗസ്സയില് ഇടിതടവില്ലാതെ ആക്രമണം തുടരുന്ന ഇസ്റാഈലിന് തിരിച്ചടി നല്കി വീണ്ടും ഹമാസ്. തെല്അവീവിലെ പൊലിസ് സ്റ്റേഷനു സമീപം കഴിഞ്ഞ ദിവസം നടത്തിയ സ്ഫോടനത്തില് ഒരാള് കൊല്ലപ്പെട്ടു.ആക്രമണത്തിന്റെ ഉത്തരവാദിത്വം ഹമാസും ഫലസ്തീന് ഇസ്ലാമിക് ജിഹാദും ഏറ്റെടുത്തു. ഇസ്റാഈലിനുള്ളില് ആക്രമണം നടത്തിയെന്ന് ഫലസ്തീന് ജിഹാദും ഹമാസും സംയുക്ത പ്രസ്താവനയിലാണ് അറിയിച്ചത്.
അധിനിവേശ സേന ഗസ്സന് ജനതക്കു മേല് ആക്രമണം തുടരുന്നിടത്തോളം കാലം രക്തസാക്ഷിത്വത്തിലേക്കുള്ള ഞങ്ങളുടെ മുന്നേറ്റങ്ങള് തുടര്ന്നു കൊണ്ടേയിരിക്കും- സംയുക്ത പ്രസ്താവനയില് വ്യക്തമാക്കി.സ്ഫോടക വസ്തു നിറച്ച വാഹനം ഇടിച്ചു കയറ്റിയാണ് ആക്രമണമെന്ന് ഇസ്റാഈല് സർക്കാർ ആരോപിച്ചു. ജനങ്ങള് തിങ്ങിപ്പാർക്കുന്ന മേഖലയില് ആക്രമണം നടത്താനായിരുന്നു പദ്ധതിയെന്നും ഇസ്രായേൽ സൈനിക വക്താവ് പറഞ്ഞു.

Sharing

Leave your comment

Your email address will not be published. Required fields are marked *