ഓട്ടോറിക്ഷകള്‍ക്ക് ഇനി കേരളം മുഴുവന്‍ സര്‍വീസ് നടത്താം; ജില്ലാ അതിര്‍ത്തിയില്‍ നിന്നും 20കി.മീ യാത്രയെന്ന നിബന്ധന നീക്കി

ഓട്ടോറിക്ഷകള്‍ക്ക് ഇനി സംസ്ഥാനത്തെവിടെയും സർവീസ് നടത്താം. കഴിഞ്ഞ ദിവസം ചേർന്ന സംസ്ഥാന ട്രാൻസ്‌പോർട്ട് അതോറിറ്റി (എസ്.ടി.എ)യുടെ യോഗത്തിലാണ് ഇത് സംബന്ധിച്ച്‌ തീരുമാനമുണ്ടായത്. ഓട്ടോറിക്ഷകള്‍ക്ക് സ്‌റ്റേറ്റ് വൈഡ് പെർമിറ്റ് അനുവദിക്കുന്നത് ഏറെക്കാലമായി മോട്ടോർ വാഹനവകുപ്പിന്റെ പരിഗണനയിലായിരുന്നു. നിലവില്‍ അതത് ജില്ലകളില്‍ മാത്രമാണ് ഓട്ടോറിക്ഷകള്‍ക്ക് ഓടാൻ പെർമിറ്റ് ലഭിക്കുന്നത്. ഇതോടൊപ്പം സമീപ ജില്ലയില്‍ 20 കിലോമീറ്റർ ദൂരം കൂടി ഓടാം എന്ന വാക്കാലുള്ള അനുമതിയും ഉണ്ടായിരുന്നു.

Sharing

Leave your comment

Your email address will not be published. Required fields are marked *