തുടര്‍ച്ചയായി 23 സീസണുകളിലും ഗോള്‍ ; ചരിത്രമെഴുതി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

മൈതാനത്ത് പ്രായം തളർത്താത്ത പോരാളിയാണ് പോർച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. കഴിഞ്ഞ യൂറോ കപ്പിലെ നിരാശപ്പെടുത്തുന്ന പ്രകടനത്തിന് ശേഷം ഏറെ വിമർശന ശരങ്ങള്‍ ഏറ്റുവാങ്ങിയ റോണോ ക്ലബ്ബ് സീസണ്‍ ഗോളോടെ തുടങ്ങിയിരിക്കുകയാണിപ്പോള്‍.സൗദി സൂപ്പർ കപ്പ് സെമി ഫൈനലില്‍ അല്‍ താവൂനെതിരെ വലകുലുക്കിയ റോണോ ഫുട്‌ബോള്‍ ലോകത്ത് പുതിയൊരു ചരിത്രം സൃഷ്ടിച്ചു. തുടർച്ചയായി 23 സീസണുകളില്‍ വലകുലുക്കുന്ന ആദ്യ താരമെന്ന റെക്കോർഡാണ് റോണോയെ തേടിയെത്തിയത്. 2002 ല്‍ സ്‌പോർട്ടിങ് ലിസ്ബണില്‍ പ്രൊഫഷണല്‍ കരിയറാരംഭിച്ച ശേഷം നാളിത് വരെ ഒരൊറ്റ സീസണിലും റോണോ വലകുലുക്കാതിരുന്നിട്ടില്ല.എതിരില്ലാത്ത രണ്ട് ഗോളിനാണ് അല്‍ നസർ അല്‍താവൂനെ തകർത്തത്. അയ്മൻ യഹ്യയയാണ് അല്‍ നസ്‌റിനായി ആദ്യ ഗോള്‍ നേടിയത്. ഇതിന് വഴിയൊരുക്കിയത് ക്രിസ്റ്റിയാനോയായിരുന്നു. ഇഞ്ചുറി ടൈമില്‍ അല്‍നസർ താരം മാർസലോ ബ്രോസോവിച്ച്‌ ചുവപ്പ് കാർഡ് കണ്ട് പുറത്തായി. സൗദി സൂപ്പർ കപ്പ് കലാശപ്പോരില്‍ അല്‍ നസർ നിലവിലെ സൗദി പ്രോ ലീഗ് ചാമ്പ്യന്മാരായ അല്‍ ഹിലാലിനെ നേരിടും

Sharing

Leave your comment

Your email address will not be published. Required fields are marked *