തോളത്ത് വച്ച് അനായാസം തൊടുക്കാം; തദ്ദേശീയമായി വികസിപ്പിച്ച ടാങ്ക് വേധ മിസൈല്‍ പരീക്ഷണം വിജയകരം
ന്യൂഡല്‍ഹി: തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ടാങ്ക് വേധ മിസൈല്‍ പരീക്ഷണം വിജയകരം. രാജസ്ഥാനിലെ ജയ്‌സാല്‍മറില്‍ പ്രത്യേക മിസൈല്‍ പരീക്ഷണ കേന്ദ്രത്തിലാണ് ഡിആര്‍ഡിഒ പരീക്ഷണം നടത്തിയത്.തോളത്ത് വച്ച് ലക്ഷ്യസ്ഥാനം നോക്കി മിസൈല്‍ തൊടുക്കാന്‍ കഴിയുന്ന മാന്‍ പോര്‍ട്ടബിള്‍ ആന്റി ടാങ്ക് ഗൈഡഡ് മിസൈല്‍ ആണ് പരീക്ഷിച്ചത്.ശത്രുപക്ഷത്ത് നിന്ന് ഇന്ത്യയെ ലക്ഷ്യമാക്കി വരുന്ന ടാങ്കുകളെയും കവചിത വാഹനങ്ങളെയും തകര്‍ക്കാന്‍ ശേഷിയുള്ളതാണ് മിസൈല്‍.ശത്രു ടാങ്കുകളെയും കവചിത വാഹനങ്ങളെയും നിര്‍വീര്യമാക്കാന്‍ രൂപകല്‍പ്പന ചെയ്തതാണ് മിസൈല്‍. തോളില്‍ നിന്ന് വിക്ഷേപിക്കാവുന്ന മിസൈല്‍ സംവിധാനമാണ് MP-ATGM. പകലും രാത്രിയും ഒരേ പോലെ ഉപയോഗിക്കാന്‍ കഴിയുന്ന തരത്തിലാണ് ഇത് വികസിപ്പിച്ചിരിക്കുന്നത്.