റഷ്യയ്‌ക്കുള്ളില്‍ 30 കിലോമീറ്റര്‍ പ്രദേശത്തേക്ക് കടന്നുകയറി യുക്രെയിൻ;
മോസ്കോ : റഷ്യയിലെ കുർസ്‌കിലെ അതിർത്തി മേഖലയില്‍ 30 കിലോമീറ്റർ പ്രദേശത്തേക്ക് യുക്രെയിൻ സൈന്യം കടന്നുകയറിയെന്ന് സ്ഥിരീകരണം.ടോല്‍പിനോ, ഒബ്ഷ്ചീ കൊളോഡസ് ഗ്രാമങ്ങള്‍ക്ക് സമീപം യുക്രെയിൻ സൈന്യവുമായി ഏറ്റുമുട്ടല്‍ തുടരുകയാണെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. മിന്നലാക്രമണത്തിന് മറുപടിയായി കീവ് അടക്കമുള്ള യുക്രെയിൻ നഗരങ്ങളിലേക്ക് റഷ്യ ഇന്നലെ പുലർച്ചെ മിസൈലാക്രമണം നടത്തി. കീവില്‍ രണ്ട് പേർ കൊല്ലപ്പെട്ടു. കുർസ്‌കിലെ ചില പ്രദേശങ്ങളുടെ നിയന്ത്രണം നേടിയെന്ന് യുക്രെയിൻ സൈന്യം അവകാശപ്പെട്ടെങ്കിലും റഷ്യ അംഗീകരിച്ചിട്ടില്ല. കുർസ്‌കില്‍ നിന്ന് 76,000ത്തിലേറെ പേരെ റഷ്യ കഴിഞ്ഞ ദിവസം ഒഴിപ്പിച്ചിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ച രാവിലെയാണ് ആയിരത്തോളം യുക്രെയിൻ സൈനികർ ടാങ്കുകളും കവചിത വാഹനങ്ങളുമായി അതിർത്തി കടന്ന് കുർസ്‌കിലേക്ക് പ്രവേശിച്ചത്.