
ആഗോളതലത്തില്‍ കഴിഞ്ഞ കുറച്ച് ആഴ്ചകളായി വിവിധ രാജ്യങ്ങളില്‍ കൊവിഡ് കേസുകള്‍ ഉയരുന്നുവെന്ന് ലോകാരോഗ്യസംഘടന;
കൊവിഡ് പോസിറ്റിവിറ്റി നിരക്കും ഉയരുന്നു. തീവ്രമായ വകഭേദങ്ങള്‍ ഉയർന്നുവന്നേക്കാമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കി. അമേരിക്ക, യൂറോപ്പ്, വെസ്റ്റേണ്‍ പസിഫിക് എന്നിവിടങ്ങളില്‍ രേഗബാധയുടെ പുതിയ തരംഗങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്84 രാജ്യങ്ങളിലായി നിരവധി ആഴ്ചകളായി കൊവിഡ് -19 പോസിറ്റീവ് ടെസ്റ്റുകളുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഉയർന്ന അപകടസാധ്യതയുള്ള ഗ്രൂപ്പുകളില്‍ ഉള്ളവരെ, വൈറസിനെതിരെ വാക്സിനേഷൻ എടുത്തിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. പാരീസ് ഒളിംപിക്‌സില്‍ നാല്‍പതോളം അത്‌ലറ്റുകള്‍ക്ക് കൊവിഡ് ഉള്‍പ്പെടെയുള്ള ശ്വാസകോശ അണുബാധ സ്ഥിരീകരിച്ചുവെന്നും ലോകാരോഗ്യസംഘടനയുടെ വക്താവായ ഡോ. മരിയ വാന്‍ വെര്‍ഖോവ് വ്യക്തമാക്കി.