
സിക്കിമില്‍ ഭൂചലനം; ആളപായമില്ല
ഗാങ്ടോക്ക് സിക്കിമില്‍ ഭൂചലനം. നാശനഷ്ടങ്ങളോ ആളപായമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇന്ന് രാവിലെ 6.57 ഓടെയാണ് റിക്ടര്‍ സ്കെയിലില്‍ 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്.സിക്കിമിലെ സോറെഗാണ് പ്രഭവ കേന്ദ്രം.വടക്കു കിഴക്കന്‍ മേഖലയില്‍ അടുത്ത നാളുകളില്‍ നിരവധി ചെറിയ ഭൂചലനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.മണിപ്പൂര്‍, മേഘാലയ, അരുണാചല്‍ പ്രദേശ് എന്നിവിടങ്ങളിലാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഭൂചലനമുണ്ടായത്. ഈ ഭൂചലനങ്ങളിലൊന്നും പരിക്കോ നാശ നഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല.