പാരീസ് ഒളിംപിക്‌സ്; വെള്ളിമെഡലിനായുള്ള വിനേഷ് ഫോഗട്ടിന്റെ അപ്പീല്‍ സ്വീകരിച്ചു
പാരീസ് ഗുസ്തി താരം വിനേഷ് ഫോഗട്ടിന്റെ അപ്പീല്‍ രാജ്യാന്തര കായിക കോടതി സ്വീകരിച്ചു. പാരീസ് ഒളിംപിക്‌സില്‍ വെള്ളിമെഡലിന് യോഗ്യതയുണ്ടെന്നാണ് വിനേഷിന്റെ വാദം.ഭാരപരിശോധനയില്‍ പരാജയപ്പെട്ടതിനെ തുടർന്നാണ് രാജ്യാന്തര ഒളിംപിക് അസോസിയേഷൻ താരത്തെ അയോഗ്യയാക്കിയത്. ഇന്ത്യക്കായി വെള്ളി ഉറപ്പാക്കി സ്വര്‍ണ മെഡലിനായി ഫൈനലില്‍ മത്സരിക്കാന്‍ തയ്യാറായി നില്‍ക്കുന്നതിനിടെയായിരുന്നു അപ്രതീക്ഷിത തിരിച്ചടി.ഫൈനല്‍ മത്സരം നടന്നു കഴിഞ്ഞു എന്നതിനാലാണ് വിനേഷ് സംയുക്ത വെള്ളി മെഡല്‍ ആവശ്യമായി രംഗത്തെത്തിയത്. അപ്പീലില്‍ വിധി കോടതി ഇന്നുതന്നെ പറയും.അതേസമയം ഒളിംപിക്‌സ് അയോഗ്യതയ്ക്ക് പിന്നാലെ ഗുസ്തിയില്‍ നിന്ന് താരം വിരമിക്കല്‍ പ്രഖ്യാപിച്ചു. ഗുസ്തിയോട് വിടപറയുന്നുവെന്ന് എക്‌സ് പോസ്റ്റിലൂടെയായിരുന്നു പ്രഖ്യാപനം.അമ്മേ, ഗുസ്തി ജയിച്ചു, ഞാന്‍ തോറ്റു, ക്ഷമിക്കണം, നിങ്ങളുടെ സ്വപ്നം, എന്റെ ധൈര്യം എല്ലാം തകര്‍ന്നു, ഇതില്‍ കൂടുതല്‍ ശക്തി എനിക്കില്ല. 2001-2024 ഗുസ്തിയോട് വിട. നിങ്ങളോടെല്ലാം ഞാന്‍ എന്നും കടപ്പെട്ടിരിക്കും, ക്ഷമിക്കണം – എക്‌സ് പോസ്റ്റില്‍ വിനേഷ് കുറിച്ചു.