ടെസ്റ്റിലേക്ക് പുതിയ ബ്രഹ്മാസ്ത്രവുമായി ഗംഭീര്‍; ബംഗ്ലാദേശ് പരമ്ബരയ്ക്ക് തയാറെടുത്ത് ഇന്ത്യ; ആവേശത്തില്‍ ക്രിക്കറ്റ് ആരാധകര്‍
ഇന്ത്യൻ ടീമില്‍ ഇപ്പോള്‍ ഗംഭീർ യുഗം ആരംഭിച്ചിരിക്കുകയാണ്. ആദ്യ ടി-20 ഫോർമാറ്റില്‍ മൂന്നു മത്സരങ്ങളും വിജയിച്ച് തകർപ്പൻ തുടക്കമാണ് പരിശീലകൻ എന്ന നിലയില്‍ ഗംഭീറിന് ലഭിച്ചത്.എന്നാല്‍ അതേ റിസള്‍ട്ട് ഏകദിനത്തില്‍ കിട്ടിയില്ല. മൂന്നു മത്സരങ്ങള്‍ അടങ്ങിയ ഏകദിനത്തില്‍ ഒരു മത്സരം പോലും ഇന്ത്യയ്ക്ക് വിജയിക്കുവാൻ സാധിച്ചില്ല. ഒരു കളി മാത്രമാണ് സമനില പിടിച്ചത്. ഗംഭീറിന്റെ തന്ത്രങ്ങള്‍ എല്ലാം പരാജയപെട്ടു എന്ന് പറഞ്ഞു കൊണ്ട് ഒരുപാട് വിമർശനങ്ങളും ഉയരുന്നുണ്ട്. ഇനി ഇന്ത്യക്ക് മുന്നിലുള്ളത് ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയാണ്. രണ്ട് മത്സരങ്ങളാണ് ബംഗ്ലാദേശ് ടെസ്റ്റ് പരമ്പരയിലുള്ളത്.ടെസ്റ്റിലേക്ക് ഇന്ത്യൻ ടി-20 ക്യാപ്റ്റൻ സൂര്യ കുമാർ യാദവും ഉള്‍പ്പെടാൻ സാധ്യത ഉണ്ടെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന റിപ്പോർട്ടുകള്‍. സൂര്യ കുമാർ ഇപ്പോള്‍ മുംബൈക്കായി റെഡ് ബോള്‍ ക്രിക്കറ്റ് കളിക്കാന്‍ തയ്യാറെടുക്കുകയാണ്. ബുച്ചി ബാബു ഇന്‍വിറ്റേഷനല്‍ ടൂര്‍ണമെന്റിലാണ് സൂര്യകുമാര്‍ യാദവ് മുംബൈക്കായി കളിക്കാന്‍ പോകുന്നത്. പരമ്പരയില്‍ മുംബൈ ടീമിനെ നയിക്കുന്നത് സര്‍ഫറാസ് ഖാനാണ്. സൂര്യ കുമാർ യാദവ് ഇന്ത്യയ്ക്കായി ഒരു ടെസ്റ്റ് മത്സരം മാത്രമേ കളിച്ചിട്ടുള്ളു. അതില്‍ താരത്തിന് എട്ട് റണ്‍സ് മാത്രമാണ് നേടാൻ സാധിച്ചത്.ടെസ്റ്റിലേക്ക് ആക്രമിച്ച് കളിക്കുന്ന താരങ്ങളെ ഉപയോഗിക്കാനാണ് ഗംഭീർ പദ്ധതി ഇടുന്നത്. അത് പോലെ കളിക്കുന്ന താരമായ സൂര്യ കുമാർ യാദവിനാണ് ഏറ്റവും കൂടുതല്‍ സാധ്യത ഉള്ളത്. അത് കൊണ്ടാണ് താരം ഇപ്പോള്‍ റെഡ് ബോള്‍ ക്രിക്കറ്റിലേക്ക് ശ്രദ്ധ ചിലത്തുന്നത്. ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പര ഇന്ത്യയെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണ്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ അവസാന രണ്ട് സീസണിലും ഇന്ത്യ ഫൈനല്‍ കളിച്ചിരുന്നു. ടീമിലേക്ക് ഹാർദിക് പാണ്ട്യയെയും കൂടെ ഉള്‍പ്പെടുത്താനാണ് ഗംഭീറിന്റെ തീരുമാനം. എന്നാല്‍ താരം ഇതിനോട് ഇത് വരെ പ്രതികരിച്ചിട്ടില്ല.