എന്റെ മനയിലേക്ക് സ്വാഗതം, ഹൂലിയൻ അല്‍വാരസിനെ തന്റെ ടീമിലേക്ക് സ്വാഗതം ചെയ്ത് ഇതിഹാസം; ആവേശത്തില്‍ ആരാധകര്‍
അർജന്റീനൻ ഇതിഹാസമായ ഹൂലിയൻ അല്‍വാരസിന്റെ ട്രാൻസ്ഫർ ആണ് ഇപ്പോള്‍ ഫുട്ബോള്‍ ലോകത്ത് ഏറ്റവും വലിയ ചർച്ചയാകുന്നത്.വലിയ തുകയ്ക്കാണ് അല്‍വാരസ് മാഞ്ചസ്റ്റർ സിറ്റിയില്‍ നിന്നും അത്ലറ്റിക്കോ മാഡ്രിഡിലേക്ക് ചേക്കേറുന്നത്. ആകെ 95 മില്യണ്‍ യൂറോയാണ് അവർ താരത്തിന് വേണ്ടി ചെലവഴിക്കുന്നത്. ഇന്ത്യൻ രൂപ 837 കോടിയാണ് വരുന്നത്. നിലവില്‍ മാഞ്ചസ്റ്റർ സിറ്റിയുമായും, താരവുമായും അഗ്രിമെന്റില്‍ എത്താൻ അത്ലറ്റിക്കോക്ക് കഴിഞ്ഞിട്ടുണ്ട് എന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരങ്ങള്‍. ഇനി അവശേഷിക്കുന്നത് ഒഫീഷ്യല്‍ പ്രഖ്യാപനം മാത്രമാണ്.ഇപ്പോള്‍ അത്ലറ്റിക്കോ മാഡ്രിഡിന്റെ ഫ്രഞ്ച് സൂപ്പർ താരമായ അന്റോയിൻ ഗ്രീസ്മാൻ അല്‍വാരസിനെ വെല്‍ക്കം ചെയ്തു കഴിഞ്ഞു. തന്റെ ട്വിറ്ററിലൂടെ മൂന്ന് ഇമോജികളാണ് അദ്ദേഹം പങ്കുവെച്ചിട്ടുള്ളത്. ഹൂലിയൻ ആല്‍വരസിന്റെ വിളിപ്പേരാണ് സ്‌പൈഡർ. അതില്‍ സ്‌പൈഡറിന്റെ ഇമോജിയും അദ്ദേഹം കൊടുത്തിട്ടുണ്ട്. കൂടാതെ അത്ഭുതവും സന്തോഷവും പ്രകടിപ്പിക്കുന്ന രണ്ട് ഇമോജികളും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.2022ല്‍ ആയിരുന്നു താരം അർജന്റീനൻ ക്ലബ്ബായ റിവർ പ്ലേറ്റില്‍ നിന്നും ഹൂലിയൻ ആല്‍വരസ് മാഞ്ചസ്റ്റർ സിറ്റിയില്‍ എത്തിയത്. എന്നാല്‍ താരത്തിനെ മികച്ച രീതിയില്‍ ഉപയോഗിക്കാൻ ടീം മാനേജ്മെന്റിന് സാധിച്ചില്ല. പല പ്രധാന മത്സരങ്ങളും താരം ബെഞ്ചില്‍ ആണ് ഇരിക്കുന്നത്. അതിനെതിരെ അല്‍വാരസ് തന്റെ പ്രതിഷേധവും രേഖപ്പെടുത്തിയിരുന്നു. തുടർന്ന് അദ്ദേഹം ട്രാൻസ്ഫർ മാറി പോകാൻ തീരുമാനിക്കുകയായിരുന്നു.