ഹൃദയം പൊള്ളി ഇന്ത്യ; ഇന്ത്യയുടെ ഉറച്ച മെഡല്‍ നഷ്ടമായി, ഫോഗട്ടിനെ ചതിച്ചത് ആ 100 ഗ്രാം
പാരീസ് ഒളിംപിക്സിലെ ഇന്ത്യയുടെ ഉറച്ച മെഡല്‍ നഷ്ടമായതിന്റെ ഞെട്ടലിലാണ് ആരാധകര്‍. ഒരുപക്ഷെ പാരീസിലെ ആദ്യ സ്വര്‍ണം തന്നെ പ്രതീക്ഷിച്ച ആരാധകരെ ഞെട്ടിച്ചാണ് ഗുസ്തിയില്‍ വിനേഷ് ഫോഗട്ട് അയോഗ്യയായതായ പ്രഖ്യാപനം വന്നത്.മത്സര ദിവസമുള്ള പതിവ് ഭാരപരിശോധനയില്‍ അനുവദനീയമായ ശരീരഭാരത്തിനെക്കാള്‍ 100 ഗ്രാം കൂടുതല്‍ ശരീരഭാരം ഉണ്ടെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് വിനേഷിനെ അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി 50 കിലോ ഗ്രാം ഫ്രീ സ്റ്റൈല്‍ ഗുസ്തി ഫൈനലിന് മുമ്പ് അയോഗ്യയാക്കിയത്. മത്സരത്തിലെ ഏതെങ്കിലും തീരുമാനത്തിനെതിരെ മാത്രമെ കളിക്കാര്‍ക്കോ ടീമിനോ അപ്പീല്‍ നല്‍കാനാവു. എന്നാല്‍ വിനേഷിന്റെ കാര്യത്തില്‍ കളിക്കാരന്റെ മാത്രം പിഴവാണിത്. 100 ഗ്രാം കൂടുതലാണെങ്കില്‍ പോലും താരത്തെ മത്സരിക്കാന്‍ അനുവദിക്കുന്നത് മറ്റ് താരങ്ങളോട് ചെയ്യുന്ന അനീതിയാകുമെന്നതിനാലാണ് അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി നിബന്ധന കര്‍ശനമാക്കുന്നത്.