യുകെയില്‍ കുടിയേറുന്നവര്‍ക്കെതിരെ കലാപം; മലയാളി യുവാവിന് നേരെ ആക്രമണം
ലണ്ടന്‍: യുകെയില്‍ ജോലിക്കായി കുടിയേറുന്ന ഇതര രാജ്യക്കാര്‍ക്കെതിരെ പ്രായപൂര്‍ത്തിയാകാത്ത ബ്രിട്ടീഷ് കൗമാരക്കാരാണ് കലാപം നയിക്കുന്നതെന്ന് പറയപ്പെടുന്നു.തങ്ങളുടെ തൊഴിലും സൗകര്യങ്ങളും അന്യരാജ്യങ്ങളില്‍ നിന്നുള്ളവര്‍ തട്ടിയെടുക്കുന്നതിനെതിരെയാണ് കലാപം.സമൂഹമാധ്യമങ്ങളില്‍ ബ്രിട്ടനില്‍ കുടിയേറുന്നവര്‍ക്കെതിരെ ശക്തമായ പ്രചാരണത്തിന്റെ അടിസ്ഥാനത്തിലാണ് കലാപം എന്ന് പറയുന്നു. ഒരു മലയാളി യുവാവിന് നേരെ ആക്രമണമുണ്ടായി. പരക്കെ തീയിടലുംഅടിച്ചുതകര്‍ക്കലും മറ്റും നടക്കുന്നുണ്ട്. അക്രമം അനുവദിക്കില്ലെന്ന് യുകെ പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മാന്‍ ആഹ്വാനം ചെയ്തെങ്കിലും കലാപം അടക്കാനായിട്ടില്ല.നോര്‍തേണ്‍ അയര്‍ലാന്‍റിന്റെ തലസ്ഥാനമായ ബെല്‍ഫാസ്റ്റില്‍ താമസിക്കുന്ന മലയാളി യുവാവിനാണ് ആക്രമണത്തില്‍ പരിക്കേറ്റത്. രാത്രിയില്‍ ജോലി കഴിഞ്ഞ മടങ്ങുമ്പോഴായിരുന്നു ആക്രമണം. നേരത്തെ ഇതേ യുവാവിനെതിരെ മുട്ടയേറ് ആക്രമണം നടന്നിരുന്നു. ഇതിനെതിരെ യുവാവ് ശബ്ദമുയര്‍ത്തിയതാണ് കൂടുതല്‍ ആക്രമണത്തിന് കാരണമായത്. ഇയാളെ പിന്നില്‍ നിന്നും തല്ലുകയും നിലത്ത് വീഴ്‌ത്തി ചവുട്ടിമെതിക്കുകയുമായിരുന്നു. ഇയാള്‍ ആശുപത്രിയില്‍ അഭയം തേടി.മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ യുവാക്കളെ തല്ലിയോടിക്കുന്ന കാഴ്ച ഭയാനകം. യുകെയുടെ തെരുവുകളില്‍ മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ യുവാക്കളെയും ഏഷ്യന്‍ യുവാക്കളെയും തല്ലിയോടിക്കുന്ന കാഴ്ച ഭീതിദമാണ്. അവരുടെ തൊഴിലുകളും ഭാവിയും തട്ടിയെടുത്തവരായി കാണുന്ന ഫാസിസ്റ്റ് സംഘടനകളില്‍ പെട്ട ബ്രിട്ടീഷ് ടീനേജര്‍മാരാണ് വടിയെടുത്ത് ഇന്ത്യന്‍ യുവാക്കളെ അടിച്ചോടിക്കുന്നത്. ഇന്ത്യന്‍ യുവാക്കള്‍ അടിയില്‍ നിന്നും രക്ഷപ്പെടാന്‍ മരണവെപ്രാളത്തില്‍ ഓടുന്നത് കാണാം. ഇത്തരം നിരവധി വീഡിയോകള്‍ ഇന്ത്യന്‍ യുവാക്കള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെയ്‌ക്കുന്നുണ്ട്.