ഡോ. സണ്ണി സ്റ്റീഫൻ രചിച്ച സംഗീത ചികിത്സാപുസ്തകം പ്രകാശനം ചെയ്തു;
കോട്ടയം :’സംഗീത ചികിത്സ ‘ എന്ന വിഷയത്തെ ആസ്പദമാക്കി വേൾഡ് പീസ് മിഷൻ ചെയർമാനും മ്യൂസിക് ഡയറക്ടറുമായ ഡോ. സണ്ണി സ്റ്റീഫൻ രചിച്ച പുസ്തകത്തിന്റെ പ്രകാശനം കോട്ടയം ജില്ലാ കളക്ടർ ശ്രി. ജോൺ വി സാമൂവൽ ഐ.എ എസ്,പ്രശസ്ത സിനിമ സംവിധായകൻ ശ്രി. കവിയൂർ ശിവപ്രസാദിന് കൈമാറിക്കൊണ്ട് നിർവഹിച്ചു.എസ്. എഫ്.എസ് കോളേജ് പ്രിൻസിപ്പൽ ഫാ. ഡോ.റോയി പ്ലാത്തോട്ടത്തിൽ ശ്രീ.ബിജോയ് ചെറിയാൻ, ജോസഫ് പി. എ , ജെറി റ്റി തോമസ്, ടോം സക്കറിയ, എന്നിവർ പ്രസംഗിച്ചു.കോട്ടയം കുടമാളൂർ കിംസ് ആശുപത്രിക്ക് സമീപമുള്ള പീസ് ഗാർഡനിലെ വേൾഡ് പീസ് മിഷൻ ഓഫീസിലാണ് ചടങ്ങുകൾ നടന്നത്.