ഇന്ത്യ ഏഷ്യാ കപ്പ് ഫൈനലില്‍!! ബംഗ്ലാദേശിനെ 10 വിക്കറ്റിന് തോല്‍പ്പിച്ചു;

ഏഷ്യാകപ്പ് സെമിഫൈനലില്‍ ബംഗ്ലാദേശിനെ തകർത്തു കൊണ്ട് ഇന്ത്യ ഫൈനലിലേക്ക് മുന്നേറി. ഇന്ന് ബംഗ്ലാദേശിനെതിരെ പത്തു വിക്കറ്റ് വിജയമാണ് ഇന്ത്യ നേടിയത്.81 എന്ന വിജയ ലക്ഷ്യം വെറും 11ആം ഓവറിലേക്ക് ഇന്ത്യ മറികടന്നു. 39 പന്തില്‍ 55 റണ്‍സുമായി സ്മൃതി മന്ദാനയും, 28 പന്തില്‍ 26 റണ്‍സുമായി ഷെഫാലി വർമയും പുറത്താകാതെ നിന്നു. 1 സിക്സും 9 ഫോറും അടങ്ങുന്നതായിരുന്നു സ്മൃതിയുടെ ഇന്നത്തെ അർധ സെഞ്ച്വറി.ഇന്ന് ആദ്യം ചെയ്ത ബംഗ്ലാദേശിനെ വെറും 80 റണ്‍സിന് ഒതുക്കാൻ ഇന്ത്യൻ വനിതാ ടീമിനായിരുന്നു. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ബംഗ്ലാദേശിന് ഇന്ന് കാര്യമായി ഒരു നല്ല പ്രകടനവും ബാറ്റിംഗ് നിരയില്‍ നിന്ന് ലഭിച്ചില്ല. 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തിലാണ് അവർ 80 റണ്‍സ് എടുത്തത്. 32 റണ്‍സ് എടുത്ത് ക്യാപ്റ്റൻ മെഗാർ സുല്‍ത്താന മാത്രമാണ് അവർക്ക് വേണ്ടി തിളങ്ങിയത്.19 റണ്‍സ് എടുത്ത ഷോർണ അക്തറും അവർക്ക് ആയി അവസാനം പൊരുതി. ഇവരല്ലാതെ ബംഗ്ലാദേശ് നിരയില്‍ വേറെ ആരും ഇന്ന് രണ്ടക്കം കണ്ടില്ല. ഇന്ത്യൻ ബോളർമാർ മികച്ച പ്രകടനം നടത്തി. ഇന്ത്യക്കായി രേണുക സിംഗും രാധാ യാദവും മൂന്ന് വിക്കറ്റുകള്‍ വീത. വീഴ്ത്തി. നാല് ഓവറില്‍ വെറും 10 റണ്‍സ് മാത്രം വിട്ടു കൊടുത്തായിരുന്നു രേണുക മൂന്ന് വിക്കറ്റ് നേട്ടം സ്വന്തമാക്കിയത്. പൂജ, ദീപ്തി ശർമ്മ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.ഇനി ഫൈനലില്‍ പാകിസ്താനോ ശ്രീലങ്കയോ ആകും ഇന്ത്യയുടെ എതിരാളികള്‍.

Sharing

Leave your comment

Your email address will not be published. Required fields are marked *