ബജറ്റ് പ്രഖ്യാപനങ്ങള്‍ക്ക് പിന്നാലെ രൂപയുടെ മൂല്യത്തില്‍ റെക്കോര്‍ഡ് ഇടിവ്;
ദില്ലി: മൂന്നാം മോദി സര്‍ക്കാറിന്റെ ആദ്യ സമ്ബൂര്‍ണ ബജറ്റ് അവതരണത്തിന് പിന്നാലെ രൂപയുടെ മൂല്യത്തില്‍ സര്‍വകാല ഇടിവ്.അമേരിക്കന്‍ ഡോളറിനെതിരായ ഇന്ത്യന്‍ രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിരക്കിലെത്തി. ദീര്‍ഘകാല മൂലധന നിക്ഷേപങ്ങളില്‍ നിന്നുള്ള നേട്ടങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള നികുതി പത്ത് ശതമാനത്തില്‍ നിന്ന് 12.5 ശതമാനമാക്കി വര്‍ദ്ധിപ്പിച്ചത് ഉള്‍പ്പെടെയുള്ള ബജറ്റ് പ്രഖ്യാപനങ്ങള്‍ക്കിടെ ഓഹരി വിപണിയില്‍ വന്‍ ഇടിവുണ്ടായിരുന്നു.രൂപയുടെ മൂല്യം 83.69 വരെയാണ് ഇന്ന് താഴ്ന്നത്. ഇതുവരെയുള്ള ഏറ്റവും താഴ്ന്ന നിലവാരം 83.6775 ആയിരുന്നു. ബജറ്റ് പ്രഖ്യാപനങ്ങള്‍ക്ക് മുമ്ബ് ഇന്ന് രാവിലെ 83.6275 ആയിരുന്നു നിരക്ക്. മൂലധന നേട്ടത്തിനുള്ള നികുതി ഉയര്‍ത്തിയതിന് പുറമെ ഓഹരികള്‍ ഉള്‍പ്പെടെയുള്ള ധനകാര്യ ആസ്തികളിന്മേലുള്ള ഷോര്‍ട്ട് ടേം മൂലധന നേട്ട നികുതി 15 ശതമാനത്തില്‍ നിന്ന് 20 ശതമാനമാക്കി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഫ്യൂചര്‍ ആന്റ് ഓപ്ഷന്‍ ഇടപാടുകള്‍ക്കുള്ള സെക്യൂരിറ്റീസ് ട്രാന്‍സാക്ഷന്‍ ചാര്‍ജുകള്‍ 0.02 ശതമാനവും 0.01 ശതമാനവും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. പ്രഖ്യാപനങ്ങള്‍ക്ക് പിന്നാലെ സെന്‍സെക്‌സ് 900 പോയിന്റ് ഇടിഞ്ഞ് 79,515.64 എന്ന നിലവാരത്തിലെത്തിയിരുന്നു.
.