മഴപെയ്തു; ഒഴുകിയെത്തുന്നു സഞ്ചാരികളും; ഇടുക്കിയിലെ വെളളച്ചാട്ടങ്ങളില്‍ സുന്ദരിയായി കല്ലാറ്റുപാറയും
വെള്ളച്ചാട്ടങ്ങളുടെ നാടാണ് ഇടുക്കി. വേനല്‍ക്കാലത്ത് നീരൊഴുക്ക് നിലയ്ക്കുന്ന വെള്ളച്ചാട്ടങ്ങള്‍ മഴക്കാലമാകുന്നതോടെ സജീവമാകും.ഉപ്പുതറ കല്ലാറ്റുപാറ അടുത്ത കാലം വരെ വിനോദ സഞ്ചാരികള്‍ക്ക് അത്ര പരിചിതമല്ല. എന്നാല്‍ ഇപ്പോള്‍ ദിവസേന നൂറുകണക്കിന് സഞ്ചാരികളാണ് ഇവിടേക്ക് എത്തുന്നത്. തമിഴ്നാട്ടില്‍ നിന്ന് ഉള്‍പ്പെടെയുള്ള സഞ്ചാരികള്‍ കല്ലാറ്റുപാറയുടെ സൗന്ദര്യം ആസ്വദിക്കാൻ എത്തുന്നുണ്ട്. മണിക്കൂറുകളോളം വെള്ളച്ചാട്ടത്തില്‍ ഉല്ലസിച്ചാണ് ഇവർ മടങ്ങുന്നതും.വാഗമണ്ണില്‍ നിന്ന് ഓഫ് റോഡ് സവാരി നടത്തിയാണ് സഞ്ചാരികള്‍ കല്ലാറ്റുപാറയില്‍ എത്തുന്നത്. വനത്തിനുള്ളിലെ പാറക്കെട്ടുകളില്‍ തട്ടി പതഞ്ഞ് താഴേക്ക് പതിക്കുന്ന വെള്ളച്ചാട്ടമാണിത്. അതില്‍ ചാടി മറിഞ്ഞ്, എല്ലാം മറന്ന് കുറേ സമയം. മനസിനേയും ശരീരത്തേയും ഒരുപോലെ തണുപ്പിച്ച് ഒഴുകുകയാണ് കല്ലാറ്റുപാറ വെള്ളച്ചാട്ടം.