
കൊക്കോ തോട്ടത്തില്‍ നിന്ന് കിട്ടിയ മുട്ടകള്‍ കൊണ്ടുവന്ന് അടവച്ചു;പുറത്തെത്തിയത് പതിനാറ് രാജവെമ്ബാല കുഞ്ഞുങ്ങള്‍
തളിപ്പറമ്പ് : കൃത്രിമ സാഹചര്യത്തില്‍ അടവച്ച 31 രാജവെമ്ബാല മുട്ടകളില്‍ പതിനാറെണ്ണം വിരിഞ്ഞു. വനം വകുപ്പ് വാച്ചറും മാർക്ക് സംഘടനയുടെ അനിമല്‍ റസ്ക്യുവറുമായ ഷാജി ബക്കളത്തിന്റെ സംരക്ഷണയിലാണ് രാജവെമ്ബാല മുട്ടകള്‍ വിരിഞ്ഞത് .ഒരാഴ്ചയ്ക്ക് ശേഷം പാമ്പിൻ കുഞ്ഞുങ്ങളെ ആവാസ വ്യവസ്ഥയില്‍ തുറന്നുവിടും കുടിയാൻമല കനകക്കുന്നില്‍ ലോനപ്പൻ എന്നയാളുടെ കൊക്കോ തോട്ടത്തില്‍ രാജവെമ്ബാല ഉള്ള വിവരം കരുവഞ്ചാല്‍ ഫോറസ്റ്റ് സെക്ഷൻ ഓഫിസർ കെ.മധുവാണ് അറിയിച്ചത് . ഫോറസ്റ്റ് ബീറ്റ് ഓഫീസർ നികേഷ്, പ്രിയ എന്നിവരോടൊപ്പം സ്ഥലത്തെത്തിയ ഷാജി നടത്തിയ പരിശോധനയിലാണ് മുട്ടകള്‍ കണ്ടെത്തിയത്. ഇതിനിടയില്‍ രാജവെമ്ബാല തോട്ടിലേക്ക് ഇറങ്ങിപ്പോയിരുന്നു. കണ്ടെത്തിയ സ്ഥലത്ത് തന്നെ മുട്ടകള്‍ സൂക്ഷിക്കാൻ പറ്റാത്ത സാഹചര്യത്തില്‍ റേഞ്ച് ഓഫിസറുടെ നിർദ്ദേശപ്രകാരം കടമ്ബേരിയിലെ സുരക്ഷിതമായ സ്ഥലത്ത് എത്തിച്ചു.
പ്ലാസ്റ്റിക്ക് കൊട്ടയില്‍ ഉണങ്ങിയ മുളയുടെ ഇലകള്‍ വിരിച്ചാണ് മുട്ടകള്‍ അടവച്ചത്. ആവശ്യത്തിന് തണുപ്പ് ക്രമീകരിക്കാനുള്ള സംവിധാനവും ഒരുക്കി ദിവസവും നിരീക്ഷിച്ച് വരുന്നതിനിടെ കഴിഞ്ഞ ദിവസം കുഞ്ഞുങ്ങള്‍ വിരിഞ്ഞിറങ്ങുകയായിരുന്നു.അറിയപ്പെടുന്ന വന്യജീവി സംരക്ഷകനായ ഷാജി ഇതിനു മുമ്പ് പെരുമ്പാമ്പ് , ഉടുമ്പ്ചേ, ര, മയില്‍ എന്നിവയുടെ മുട്ട വിരിയിച്ചിരുന്നു. രണ്ട് വർഷം മുമ്പ് കൊട്ടിയൂരിലെ രണ്ടു സ്ഥലങ്ങളില്‍ രാജവെമ്പ്ല മുട്ടകള്‍ കണ്ടെത്തിയ സ്ഥലത്തു തന്നെ വിരിയിച്ചിരുന്നു. ഇതാദ്യമായാണ് മറ്റൊരു സ്ഥലത്തേക്ക് മാറ്റി കൃത്രിമ സാഹചര്യത്തില്‍ മുട്ട വിരിയിച്ചത്.