
കീം എൻജിനീയറിങ് 2024 ഫലം പ്രഖ്യാപിച്ചു;ഒന്നാം റാങ്ക് ആലപ്പുഴ സ്വദേശി ദേവാനന്ദിന്
കീം എൻജിനീയറിങ് 2024 ഫലം പ്രഖ്യാപിച്ചു. 52,500 പേർ റാങ്ക് പട്ടികയില്‍ ഇടം നേടി. ഔദ്യോഗിക വെബ്സൈറ്റ് cee.kerala.gov.in വഴി ഫലം അറിയാവുന്നതാണ്.58340 പേർ യോഗ്യത നേടി,എൻജിനീയറിങ്ങില്‍ ആദ്യ മൂന്ന് റാങ്കില്‍ തിളങ്ങിയത് ആണ്‍കുട്ടികളാണ്. ഒന്നാം റാങ്ക് ആലപ്പുഴ സ്വദേശി ദേവാനന്ദ് പി നേടി. രണ്ടാം റാങ്ക് മലപ്പുറം സ്വദേശി ഹഫീസ് റഹമാനും മൂന്നാം റാങ്ക് കോട്ടയം സ്വദേശി അലൻ ജോണിയും നേടി
ആപ്ലിക്കേഷൻ നമ്പറും പാസ് വേഡും ഉപയോഗിച്ചാണ് ഔദ്യോഗിക വെബ്സൈറ്റില്‍ ലോഗിൻ ചെയ്യേണ്ടത്. റാങ്ക് ലിസ്റ്റ് ഉടൻ തന്നെ അധികൃതർ പുറത്ത് വിടുംഎൻജിനീയറിങ് പരീക്ഷ ജൂണ്‍ 5 മുതല്‍ 9 വരെയായിരുന്നു നടന്നത്. ഫാർമസി പരീക്ഷ ജൂണ്‍9 മുതല്‍ ജൂണ്‍ 10 വരെയായിരുന്നു. വിശദ വിവരങ്ങള്‍ക്ക് ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കാം