
ഇസ്രായേല്‍ വധിച്ചത് ഹിസ്ബുള്ളയുടെ സീനിയര്‍ കമാൻഡറെ ; പ്രതികാരമെന്നോണം 200 ലധികം റോക്കറ്റുകള്‍ ഇസ്രായേലിലേക്ക് തൊടുത്തുവിട്ടെന്ന് തീവ്രവാദികളും
ബെയ്റൂട്ട്: തങ്ങളുടെ മുതിർന്ന കമാൻഡർമാരില്‍ ഒരാളെ കൊലപ്പെടുത്തിയ ആക്രമണത്തിന് പ്രതികാരമായി ഇസ്രായേലിലെ നിരവധി സൈനിക താവളങ്ങളില്‍ 200 ലധികം റോക്കറ്റുകള്‍ വിക്ഷേപിച്ചെന്ന് അവകാശപ്പെട്ട് ലെബനീസ് തീവ്രവാദി സംഘമായ ഹിസ്ബുള്ള ഗ്രൂപ്പ്.ഇറാൻ പിന്തുണയുള്ള തീവ്രവാദി സംഘം വ്യാഴാഴ്ച നടത്തിയ ആക്രമണം ലെബനൻ-ഇസ്രായേല്‍ അതിർത്തിയില്‍ മാസങ്ങള്‍ നീണ്ട സംഘർഷത്തിലെ ഏറ്റവും വലിയ ഒന്നായിരുന്നു. അതേ സമയം സമീപ ആഴ്ചകളില്‍ പിരിമുറുക്കം തിളച്ചുമറിയുകയാണ്.
ആക്രമണത്തെക്കുറിച്ച് ഇസ്രായേല്‍ സൈന്യം ഉടൻ പ്രതികരിച്ചിട്ടില്ല. തെക്കൻ ലെബനനിലെ ഹിസ്ബുള്ളയുടെ മൂന്ന് പ്രാദേശിക ഡിവിഷനുകളിലൊന്നിന്റെ തലവനായ മുഹമ്മദ് നാമെ നാസറിനെ റോക്കാറ്റാക്രമണത്തിന് ഒരു ദിവസം മുമ്ബ് വധിച്ചതായി ഹിസ്ബുള്ള സമ്മതിച്ചിരുന്നു.മണിക്കൂറുകള്‍ക്ക് ശേഷം, ഹിസ്ബുള്ള നിരവധി കത്യുഷ റോക്കറ്റുകളും ഫലഖ് റോക്കറ്റുകളും വടക്കൻ ഇസ്രായേലിലേക്കും അധിനിവേശ സിറിയൻ ഗോലാൻ കുന്നുകളിലേക്കും വിക്ഷേപിച്ചുവെന്നാണ് അവകാശപ്പെടുന്നത്.അതേ സമയം അറബ് ലോകത്തെമ്പാടും വ്യാപിക്കുമെന്ന് ഭയപ്പെടുന്ന ഒരു സമ്പൂർണ യുദ്ധം തടയാൻ യുഎസും ഫ്രാൻസും പോരാടുന്നത് തുടരുകയാണ്.