മാസപ്പടി ഇടപാടില്‍ അന്വേഷണം;മാത്യു കുഴല്‍ നാടന്റെ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും
കഴിഞ്ഞ തവണ കേസ് പരിഗണിച്ച കോടതി മുഖ്യമന്ത്രിയ്ക്കും മകള്‍ക്കു സി.എം.ആർ.എല്‍ അടക്കമുള്ള എതിർ കക്ഷികള്‍ക്കും നോട്ടീസയച്ചിരുന്നു. മുഖ്യമന്ത്രിയുടെ മകള്‍ ഉള്‍പ്പെട്ട സിഎംആർഎല്‍ എക്സാലോജിക് മാസപ്പടി ഇടപാടില്‍ മുഖ്യമന്ത്രിയുള്‍പ്പെടെയുള്ളവർക്കെതിരെ അന്വേഷണം വേണമെന്നാണ് മാത്യു കുഴല്‍നാടന്റെ ആവശ്യം.മുഖ്യമന്ത്രിയുള്‍പ്പെടെയുള്ളവർക്കെതിരെ അന്വേഷണം വേണമെന്ന ഹർജി നേരത്തേ തിരുവനന്തപുരം വിജിലൻസ് കോടതി തള്ളിയിരുന്നു. ഈ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് മാത്യു കുഴല്നാടൻ റിവിഷൻ ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്.