സംസ്ഥാനത്ത് കനത്ത മഴ: വൈപ്പിൻ മേഖലയില്‍ കടലാക്രമണം രൂക്ഷം; കാസര്‍കോട് മധൂര്‍ ക്ഷേത്രത്തില്‍ വെള്ളംകയറി
കോഴിക്കോട്: കേരളത്തില്‍ പൊതുവേ ബുധനാഴ്ച രാത്രിയും വ്യാഴാഴ്ച രാവിലെയും കനത്ത മഴ തുടരുകയാണ്. വയനാട്, കണ്ണൂർ ജില്ലകളില്‍ ഓറഞ്ച് അലർട്ടും എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കാസർകോട് ജില്ലകളില്‍ മഞ്ഞ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
പത്തനംതിട്ട, ഇടുക്കി, വയനാട്, എറണാകുളം, കോട്ടയം, ആലപ്പുഴ എന്നീ ജില്ലകളിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും കണ്ണൂർ ജില്ലയിലെ ഇരിട്ടി താലൂക്കിലെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചു. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും പി.എസ്.സി. പരീക്ഷകള്‍ക്കും മാറ്റമില്ല. കാസർകോട് കുറ്റിക്കോല്‍ പള്ളഞ്ചിപ്പുഴയില്‍ കാർ ഒഴുക്കില്‍പ്പെട്ടു. കാറിലുണ്ടായിരുന്ന കാഞ്ഞങ്ങാട് സ്വദേശികള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.