ഇന്ത്യ സഖ്യത്തിനു വേണ്ടി കൊടിക്കുന്നില്‍ സുരേഷ്; ലോക്സഭാ സ്പീക്കര്‍ തെരഞ്ഞെടുപ്പ് ഇന്ന് നടക്കും
ലോക്സഭാ സ്പീക്കർ തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. രാവിലെ 11 മണിക്കാണ് തെരഞ്ഞെടുപ്പ്. കഴിഞ്ഞ സഭയിലെ സ്പീക്കർ ഓം ബിർള തന്നെയാണ് ഇത്തവണയും എൻഡിഎയുടെ സ്പീക്കർ സ്ഥാനാർത്ഥി.ഇന്ത്യ സഖ്യത്തിനു വേണ്ടി കൊടിക്കുന്നില്‍ സുരേഷ് എംപിയും മത്സര രംഗത്തുണ്ട്.
ഡെപ്യൂട്ടി സ്പീക്കർ പദവി നല്‍കാത്തതിനെ തുടർന്നാണ് പ്രതിപക്ഷം മത്സരത്തിന് ഒരുങ്ങുന്നത്. എല്ലാ പ്രതിപക്ഷ പാർട്ടികളും അവരുടെ എംപിമാർക്ക് വിപ്പ് നല്‍കിയിട്ടുണ്ട്. അതേസമയം രാഹുല്‍ ഗാന്ധിയെ പ്രതിപക്ഷ നേതാവാക്കി ഇന്ത്യാ സഖ്യം തെരഞ്ഞെടുത്തു.