വ്യാജ സാധനങ്ങള്‍ വിറ്റ ഒൻമ്പതു സ്ഥാപനങ്ങള്‍ പൂട്ടി;
കുവൈത്ത് സിറ്റി: വ്യാജ സാധനങ്ങള്‍ വിറ്റ സാല്‍മിയയിലെ സ്ഥാപനങ്ങള്‍ക്കെതിരെ നടപടി. വാണിജ്യ വ്യവസായ മന്ത്രാലയം അധികൃതർ നടത്തിയ പരിശോധനയില്‍ വ്യാജ ഉല്‍പന്നങ്ങള്‍ കണ്ടെത്തിയ ഒൻമ്പതു സ്ഥാപനങ്ങള്‍ പൂട്ടി.
തട്ടിപ്പ് കണ്ടെത്തിയ സംഘം ഉടൻ സ്ഥാപനങ്ങള്‍ സീല്‍ ചെയ്യുകയായിരുന്നു. അന്താരാഷ്ട്ര ബ്രാൻഡുകള്‍ക്കുള്ള ബാഗുകള്‍, വസ്ത്രങ്ങള്‍, ഷൂകള്‍ എന്നിവയുടെ വ്യാജനുകള്‍ ഇവിടെ ഉണ്ടായിരുന്നു.വാണിജ്യ പ്രവർത്തനങ്ങള്‍ നിയന്ത്രിക്കുന്നതിനും വഞ്ചനയില്‍ നിന്ന് ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനുമുള്ള പരിശോധനയുടെ ഭാഗമാണ് നടപടി. എല്ലാത്തരം വാണിജ്യ തട്ടിപ്പുകളും ചെറുക്കുമെന്നും ഉപഭോക്തൃ സംരക്ഷണം ഉറപ്പാക്കുമെന്നും വാണിജ്യ വ്യവസായ മന്ത്രാലയം വ്യക്തമാക്കി. നിയമലംഘകരെ പിടികൂടുന്നതിനായി പരിശോധന തുടരുമെന്നും അറിയിച്ചു. കഴിഞ്ഞ ദിവസം ഫർവാനിയയില്‍ നിന്ന് പ്രമുഖ ബ്രാൻഡുകളുടെ പേരിലുള്ള നിരവധി വ്യാജ ഉല്‍പന്നങ്ങള്‍ പിടികൂടിയിരുന്നു.