ഒൻപതു മണിക്കൂർ പറന്ന വിമാനം യാത്ര തുടങ്ങിയ വിമാനത്താവളത്തില്‍തന്നെ ഇറങ്ങി
ലണ്ടന്‍: ലണ്ടനില്‍ നിന്ന് അമേരിക്കയിലെ ഹൂസ്റ്റണിലേക്ക് പറന്ന വിമാനം ലണ്ടനിലെ വിമാനത്താവളത്തില്‍ തന്നെ തിരിച്ചിറങ്ങി.ബ്രിട്ടീഷ് എയര്‍വെയ്‌സിന്‍റെ ഫ്ലെെറ്റ് 195 ആണ് ലണ്ടനില്‍ തന്നെ തിരിച്ചിറങ്ങിയത്. ഒമ്ബതുമണിക്കൂര്‍ പറന്നശേഷമാണ് വിമാനം ലണ്ടനിലിറങ്ങിയത്. 300 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം. ലണ്ടനിലെ ഹീത്രോ വിമാനത്താവളത്തില്‍ നിന്ന് 30 മിനിറ്റ് വൈകിയാണ് വിമാനം പുറപ്പെട്ടത്. ഹൂസ്റ്റണ്‍ ലക്ഷ്യമാക്കി കുതിച്ച ബ്രിട്ടീഷ് എയര്‍വെയ്‌സിന്‍റെ ബോയിംഗ് 787 വിമാനം 4600 മൈല്‍ പറന്ന് അറ്റ്‌ലാന്‍റിക് മഹാസമുദ്രം മറികടന്ന ശേഷമാണ് തിരിച്ചുപറന്നത്. സാങ്കേതിക തകരാറിനെ തുടര്‍ന്നാണ് വിമാനം തിരിച്ചു പറന്നതെന്നാണ് ബ്രിട്ടീഷ് എയര്‍വെയ്‌സ് വക്താവ് അറിയിച്ചത്.യാത്രയ്ക്ക് തടസം നേരിട്ടതില്‍ തങ്ങളുടെ ഉപഭോക്താക്കളോട് മാപ്പ് ചോദിക്കുന്നതായും ബ്രിട്ടീഷ് എയര്‍വെയ്‌സ് അറിയിച്ചു. അതേസമയം എന്തായിരുന്നു വിമാനത്തിന്‍റെ സാങ്കേതിക പ്രശ്‌നം എന്ന കാര്യം ഇനിയും വ്യക്തമാക്കിയിട്ടില്ല.