
ഫ്ലോറിഡയില്‍ വെള്ളപ്പൊക്കം; ഇന്ത്യയുടെയും പാകിസ്താന്റെയും ബാക്കി ഗ്രൂപ്പ് മത്സരം നടക്കാൻ സാധ്യതയില്ല
ഈ ടി20 ലോകകപ്പില്‍ വീണ്ടും മഴ വില്ലനായി എത്തുകയാണ്. ന്യൂയോർക്കിലെ ആദ്യ മത്സരങ്ങള്‍ മഴ ചെറുതായാണ് വില്ലനായത് എങ്കില്‍ ഇന്ത്യയുടെ അടുത്ത മത്സരങ്ങള്‍ നടക്കുന്ന ഫ്ലോറിഡയില്‍ കാര്യങ്ങള്‍ എളുപ്പമല്ല.ശക്തമായ മഴ കാരണം ഫ്ലോറിഡയില്‍ ഇപ്പോള്‍ വെള്ളപ്പൊക്ക സമാനമായ സാഹചര്യം ആണ്. ഇന്ത്യയുടെ ഗ്രൂപ്പ് ആയ ഗ്രൂപ്പ് എ യിലെ അവസാന മൂന്ന് മത്സരങ്ങളും ഫ്ലോറിഡയില്‍ ആണ് നടക്കേണ്ടത്. ഇന്ത്യയും കാനഡയും തമ്മിലുള്ള മത്സരം, പാകിസ്താനും അയർലണ്ടും തമ്മിലുള്ള മത്സരം അമേരിക്കയും അയർലണ്ടും തമ്മിലുള്ള മത്സരം എന്നിവ. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ ഫ്ലോറിഡയില്‍ കളി നടക്കാനുള്ള സാധ്യത വളരെ കുറവാണ്.