നീറ്റ്: ഗ്രേസ് മാര്‍ക്കില്‍ ആരോപണമുയര്‍ന്ന 1563 പേരുടെ ഫലം റദ്ദാക്കും; വീണ്ടും പരീക്ഷയെഴുതാം

ന്യൂഡൽഹി : 2024 ലെ മെഡിക്കൽ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷയിൽ ഗ്രേസ് മാർക്കിൽ ആരോപണമുയർന്നവരുടെ ഫലം റദ്ദാക്കുമെന്ന് കേന്ദ്ര സർക്കാർ സുപ്രിംകോടതിയെ അറിയിച്ചു.ഇവർക്ക് വീണ്ടും പരീക്ഷയെഴുതാൻ അവസരം നല്കുമെന്നും സർക്കാർ കോടതിയെ അറിയിച്ചു. പുനഃപരീക്ഷ ജൂണ് 23ന് നടക്കും. ഫലം ജൂൺ 30നും പ്രഖ്യാപിക്കും.വിവിധ കേന്ദ്രങ്ങളിലായി പരീക്ഷയെഴുതിയ 1,563 വിദ്യാർത്ഥികളുടെ ഫലമാണ് റദ്ദാക്കുക. മെയ് അഞ്ചിന് നാഷണൽ ടെസ്റ്റിങ് ഏജൻസി രാജ്യത്ത് നടത്തിയ പരീക്ഷയിൽ ചോദ്യപേപ്പർ ചോർന്നെന്നും ഗ്രേസ് മാർക്ക് നല്കിയതിൽ അപാകതയുണ്ടെന്നും ചൂണ്ടിക്കാട്ടി രണ്ട് വിദ്യാർത്ഥികൾ നൽകിയ ഹർജികളാണ് കോടതി പരിഗണിച്ചത്. അവരുടെ ഫലം റദ്ദാക്കുമെന്ന് കേന്ദ്ര സർക്കാർ സുപ്രിംകോടതിയെ അറിയിച്ചു. ഇവർക്ക് വീണ്ടും പരീക്ഷയെഴുതാൻ അവസരം നല്കുമെന്നും സർക്കാർ കോടതിയെ അറിയിച്ചു.പുനഃപരീക്ഷ ജൂണ് 23ന് നടക്കും. ഫലം ജൂൺ 30നും പ്രഖ്യാപിക്കും.വിവിധ കേന്ദ്രങ്ങളിലായി പരീക്ഷയെഴുതിയ 1,563 വിദ്യാർത്ഥികളുടെ ഫലമാണ് റദ്ദാക്കുക. മെയ് അഞ്ചിന് നാഷണൽ ടെസ്റ്റിങ് ഏജൻസി രാജ്യത്ത് നടത്തിയ പരീക്ഷയിൽ ചോദ്യപേപ്പർ ചോർന്നെന്നും ഗ്രേസ് മാർക്ക് നല്കിയതിൽ അപാകതയുണ്ടെന്നും ചൂണ്ടിക്കാട്ടി രണ്ട് വിദ്യാർത്ഥികൾ നൽകിയ ഹർജികളാണ് കോടതി പരിഗണിച്ചത്.

Sharing

Leave your comment

Your email address will not be published. Required fields are marked *